ഇന്ത്യയിൽ മുസ്ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ യു.എസ് ഭരണകൂടം ശക്തമായി പ്രതികരിക്കണമെന്ന് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രധാന മന്ത്രി മോദിയുടെ പേര് എടുത്ത് പറഞ്ഞു ഇന്ത്യൻ ഭരണകൂടം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന നടപടികളിൽ പ്രതികരിക്കാൻ ബൈഡൻ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇൽഹാൻ ചോദിച്ചു.അമേരിക്കയിലെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമനോടായിരുന്നു ഇൽഹാൻ ഒമറിന്റെ ചോദ്യം.
ഇനിയും എത്ര മുസ്ലിംകളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം നമ്മൾ ഒന്നു പ്രതികരിക്കാൻ.മോദി ഭരണകൂടത്തിന്റെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ നടപടികളെ പരസ്യമായി വിമർശിക്കാൻ ഇനിയെന്തു വേണം ശത്രുക്കൾക്കു മുന്നിൽ മാത്രമല്ല, സഖ്യകക്ഷികൾക്കു മുന്നിലും എഴുന്നേറ്റു നിൽക്കുന്നത് നമ്മൾ ശീലമാക്കുമെന്നാണ് പ്രതീക്ഷ-ഇൽഹാൻ ഒമർ പറഞ്ഞു.
എല്ലാ മതക്കാർക്കും വംശക്കാർക്കും വേണ്ടി യു.എസ്.ഭരണകൂടം ഇടപെടേണ്ടതുണ്ടെന്ന് ഷെർമൻ ആവശ്യപ്പെട്ടു.