Wednesday, January 1, 2025

Top 5 This Week

Related Posts

ഇടുക്കി ജില്ലാ രജിസ്ട്രാര്‍ ഓഫീസ് തൊടുപുഴയില്‍ നിന്നും മാറ്റാന്‍ നീക്കം

തൊടുപുഴ: രജിസ്ടേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോടിക്കണക്കിന് രൂപ ചിലവഴിച്ച് പുതുതായി നിര്‍മ്മിച്ച സ്വതന്ത്ര കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇടുക്കി ജില്ലാ രജിസ്ട്രാര്‍ ഓഫീസ് തൊടുപുഴയില്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചു.സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഓഫീസ് തൊടുപുഴയില്‍ നിന്നും മാറ്റി വാടക കെട്ടിടത്തിലേക്ക് ആക്കുവാനുള്ള നീക്കത്തിനു പിന്നില്‍ രജിസ്ടേറഷന്‍ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയപ്പെടുന്നു. ജില്ലാ ഓഫീസ് തൊടുപുഴയില്‍ നിന്നും മാറ്റിയാല്‍ ഇപ്പോള്‍ ജില്ലാ രജിസ്ട്ാര്‍ ഓഫീസിന്റെ ഭാഗമായി അമാല്‍ഗമേറ്റഡ് ഓഫീസായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസും തരംതാഴ്ത്തപ്പെടുകയും അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാറുടെ ഓഫീസും പുതിയ സ്ഥലത്തേക്ക് മാറ്റപ്പെടുകയും ചെയ്യും. എല്ലാവിധ ഭൗതിക സൗകര്യങ്ങളോടും കൂടി സുഗമമായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് ഇവിടെ നിന്നും മാറ്റേണ്ട യാതൊരു സാഹചര്യങ്ങളും നിലവില്‍ ഇല്ലാത്തപ്പോള്‍ ഓഫീസ് മാറ്റം എന്ന അജണ്ട ഉയര്‍ത്തികൊണ്ടു വരുന്നതിനു പിന്നില്‍ ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണന്നും പരാതിയുണ്ട്. ഓഫീസ് മാറ്റം സാധ്യമായാല്‍ രജിസ്ട്രേഷന്‍ വകുപ്പിന്റെ ഉടമസ്ഥയിലുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുമെന്നതിനപ്പുറം യാതൊരു നേട്ടങ്ങളും ഉണ്ടാകാനും ഇടയില്ല. ദൈനംദിനം ജനങ്ങള്‍ നേരിട്ടു സമീപിക്കുന്ന ഒരു ഓഫീസുമല്ല ജില്ലാ രജിസ്ട്രാര്‍ ഓഫീസ്. രജിസ്ടേഷന്‍ സംബന്ധിച്ച ദൈനംദിന പ്രവര്‍ത്തികള്‍ എല്ലാം നടക്കുന്നത് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ്. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ മേല്‍നോട്ട ഓഫീസ് എന്ന നിലയില്‍ ആണ് ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജന താത്പര്യത്തിന്റെ മുന്‍ഗണനയും ഈ ഓഫീസ് മാറ്റത്തിന് പിന്നില്‍ ഇല്ലാത്തതുമാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികളുടെ രജിസ്ട്രേഷന്‍ മാത്രമാണ് പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ഈ ഓഫീസില്‍ നടക്കുന്ന പ്രവര്‍ത്തികള്‍. അതും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് രജിസട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ വലിയ തോതില്‍ പൊതു ജനത്തിന് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യവും ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഓഫീസ് മാറ്റം എന്ന വാദം അസ്ഥാനത്തുള്ളതാകായാല്‍ ഈ നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്തിരിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles