Wednesday, January 1, 2025

Top 5 This Week

Related Posts

ആർഎൽവ്യൂസ്’ സംഘടിപ്പിക്കുന്ന വുഡ്കട്ട് വർക്ഷോപ്പ് കലാകേന്ദ്രയിൽ

മൂവാറ്റുപുഴ : തൃപ്പൂണിത്തുറ ആർ. എൽ. വി കോളേജിലെ ചിത്ര-ശിൽപ കലാവിഭാഗം പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ ”ആർഎൽവ്യൂസ്’ സംഘടിപ്പിക്കുന്ന ”വുഡ്കട്ട് വർക്ഷോപ്പ്’ (WOODCUT WORKSHOP) ഓഗസ്റ്റ 18, 19 തീയതികളിൽ മുവ്വാറ്റുപുഴ കലാകേന്ദ്രയിൽ വച്ച് നടക്കും.

പ്രശസ്ത കലാകാരി നിജീന നീലാംബരൻ ആണ് വർക് ഷോപ്പ് നയിക്കുന്നത്. 18-ന് രാവിലെ 10 മണിക്ക് കേരള ലളിത കലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം നിർവ്വഹിക്കും. ”ആർഎൽവ്യൂസ്’ പ്രസിഡന്റ് കെ.വി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുവ്വാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ് മുഖ്യാതിഥി ആയിരിക്കും. മുനിസിപ്പൽ കൌൺസിലർ ജിനു മടേക്കൽ ആശംസകൾ അർപ്പിക്കും.
ലളിതകലാ അക്കാദമി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ടോം വട്ടക്കുഴി, തൃശൂർ ഫൈൻ ആർട്‌സ് കോളേജ് അദ്ധ്യാപകൻ എ. കെ.സലിം എന്നിവർ പങ്കെടുക്കും. കെ. ടി. മത്തായി, കെ. ആർ. കുമാരൻ എന്നിവർ ആണ് പ്രോഗ്രാം കോർഡിനേറ്റർമാർ. പരിപാടി വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ ജനാർ്ദ്ദനൻ കെ.വി. ടി.കെ. വിത്സൺ, വർഗീസ് കെ.വി.എന്നിവർ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles