Wednesday, March 5, 2025

Top 5 This Week

Related Posts

ആശ പ്രവർത്തകരുടെ സമരത്തോടുള്ള പിണറായി സർക്കാരിന്റെനിലപാട് ജനവിരുദ്ധം-ചിറ്റുമൂല നാസർ

ആശ പ്രവർത്തകരുടെ സമരത്തോടുള്ള പിണറായി സർക്കാരിന്റെനിലപാട് ജനവിരുദ്ധം-ചിറ്റുമൂല നാസർ

കരുനാഗപ്പള്ളി: ആശാ പ്രവർത്തകരുടെ സമരത്തോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ്‌ ചിറ്റുമൂല നാസർ പറഞ്ഞു. യുപിഎ സർക്കാർ നടപ്പിലാക്കിയ ഗ്രാമീണ ആരോഗ്യ ദൗത്യ മിഷന്റെ നിയമനമാണ് ആശാ പ്രവർത്തകരുടേത് എന്നും സംസ്ഥാനത്തെ കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികളിൽ ആശാ പ്രവർത്തകരുടെ സേവനം നിസ്തുലമാണെ ണെന്നും അദ്ദേഹം പറഞ്ഞു.തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുചിറ്റ്മൂല നാസർ .

ഷേധിച്ച കോൺഗ്രസ്‌ പ്രവർത്തകർ എൻ.എച്ച്.എം മിഷൻ ഡയറക്ടരുടെ ഉത്തരവ് പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ കത്തിച്ചു.

    മണ്ഡലം പ്രസിഡന്റ്‌ പാലപ്പള്ളിൽ മുരളീധരൻ പിള്ള അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് മണ്ണേൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ:കെ.എ.ജവാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ, വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ധർമദാസ്‌, തൊടിയൂർ വിജയകുമാർ, ടി.ഇന്ദ്രൻ,ബ്ലോക്ക്‌കോൺഗ്രസ്‌ ഭാരവാഹികളായ ചെട്ടിയത്ത് അജയകുമാർ, സജീവ് വൈ. പുത്തൻവീട്, കല്ലേലിഭാഗം ബാബു,എന്നിവർ പ്രസംഗിച്ചു.കെ.എസ്‌.എസ്‌.എ ഭാരവാഹികളായ ചെട്ടിയത്ത് രാമകൃഷ്ണപിള്ള, അനിൽകുമാർ, അജയകുമാർ, ഡി. വിജയൻ, അൻവർ ചിറ്റുമൂല, കൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.സുന്ദരേശൻ സ്വാഗതവും ബിജു കല്പകം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles