റോഷ്നി ഫ്രാൻസീസ്
മേപ്പാടി: നുറുങ്ങുന്ന വേദനയോടെ കണ്ണീരണിഞ്ഞ പ്രാർത്ഥനകളോടെ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാത്ത 22 ശരീരഭാഗങ്ങൾ കൂടി ഇന്ന് സംസ്കരിച്ചു. പുത്തുമലയിലെ ശ്മാശനത്തിലാണ് ശരീരങ്ങൾ മറവ് ചെയ്തത്. ദുരന്തത്തിൽ മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവരുടെ ശരീരങ്ങൾ പോലും കിട്ടാതിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ ജാതി മത ഭേദമന്യേ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. സർവ മത പ്രാർത്ഥനകളോടെയാണ് സംസ്കാരം നടന്നത്. സംസ്ഥാന മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ് ശശീന്ദ്രൻ, കെ. രാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു ഇതോടെ അറുപതോളം തിരിച്ചറിയാത്ത ശരീരങ്ങളും ശരീരഭാഗങ്ങളും സംസ്കരിച്ചു.
ആരാണെന്നറിയാതെ വേദനകൾ ബാക്കിയാക്കി അവർ മടങ്ങി
