Tuesday, January 7, 2025

Top 5 This Week

Related Posts

ആന്റണി ജോൺ എംഎൽഎ നട്ട മാവ് കായ്‌ച്ചേ….

2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തു.
ആറ് വർഷങ്ങൾക്കു ശേഷമാണ് മാവ് കായ്ച്ചത്. മാവ് കായ്ച്ചതുകാണാൻ ആന്റണി ജോൺ എം എൽ എ വാരപ്പെട്ടിയിലെത്തി.സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,ഏരിയ കമ്മറ്റി അംഗങ്ങളായ കെ സി അയ്യപ്പൻ,മനോജ് നാരായൺ,പാർട്ടി ലോക്കൽ സെക്രട്ടറി എം പി വർഗീസ്,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,ലോക്കൽ കമ്മറ്റി അംഗങ്ങൾ,പാർട്ടി പ്രവർത്തകർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രവർത്തകർ ആറ്റുനോറ്റു സംരക്ഷിച്ച മാവ് കായ്ച്ചതിൽ സന്തോഷമുണ്ടെന്നു ആന്റണി ജോൺ എം.എൽഎ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles