Saturday, November 2, 2024

Top 5 This Week

Related Posts

അൽ-അഖ്സ മസ്ജിദിൽ രണ്ടാം ദിനത്തിലും ഇസ്രയേൽ സൈന്യം കടന്നുകയറി

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ ബുധനാഴ്ച രാത്രിയും ഇസ്രായേൽ സൈന്യം കടന്നുകയറി. സൈന്യം റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു, നൂറുകണക്കിനു വിശ്വാസികൾക്ക് മർദ്ദനമേറ്റു. തറാവീഹ് നിസ്‌കാരത്തിനെത്തിയവർക്കു നേരെയാണ് തുടർച്ചയായി രണ്ടാം ദിനത്തിലും അതിക്രമം. വൈദ്യ സഹായം നൽകാനെത്തിയ പലസ്തീൻ റെഡ് ക്രെസന്റ് സംഘത്തെ പൊലീസ് തടഞ്ഞതായും റിപ്പോർട്ടുണ്ട്.

ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം 20,000 ലേറെ പ്രാർഥനക്കായി പളളിയിലുണ്ടായിരുന്നു. പ്രാർഥന അവസാനിക്കും മുമ്പ് ഡസൻ കണക്കിന് ആയുധധാരികളായ ഇസ്രായേലി ഉദ്യോഗസ്ഥർ പള്ളിയുടെ മുറ്റത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിശ്വാസികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്്.
ചൊവ്വാഴ്ചയും ഇവിടെ സൈന്യം കയറി അതിക്രമം നടത്തുകയും നിരവധി വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിശ്വാസികൾക്കുനേരെയുണ്ടായ അതിക്രമത്തെ അറബ് ലീഗ് അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles