Friday, November 1, 2024

Top 5 This Week

Related Posts

അവയവ ദാനം ; 18 കാരന്റെ മരണം ലേക്ഷോർ ആശുപത്രിയും ഡോക്ടർമാരും പ്രതിക്കൂട്ടിൽ

കൊച്ചി : വാഹനാപകടത്തിൽപ്പെട്ട 18 കാരന് യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്‌തെന്ന പരാതിയിൽ കൊച്ചി ലേക്ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ . എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേസെടുത്ത്് അന്വെഷണത്തിനു ഉത്തരവി്ട്ടു. മജിസ്‌ത്രേട്ട് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് പരാതിക്കാരൻ.
ലേക്ഷോർ ആശുപത്രിക്കും, അന്നത്തെ അവിടത്തെ ഡോക്ടർമാരായ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. എസ് മഹേഷ്, ഡോ.ജോർജ് ജേക്കബ് ഈരാളി, ഡോ.സായി സുദർശൻ, ഡോ. തോമസ് തച്ചിൽ, ഡോ. മുരളീ കൃഷ്ണ മേനോൻ, ഡോ. സുജിത് വാസുദേവൻ എന്നീവർക്കും കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ് വടക്കേടനുമെതിരെയാണ് കേസ്. മരണം സ്ഥിരീകരിച്ചതും അവയവ കൈമാറ്റവും നിയമ വിരുദ്ധമാണെന്നാണ് പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചുവെന്നും ചൂണ്ടികാണിച്ചു.
2009 നവംബർ 29 ന് രാത്രി 8.30 ഓടെ ആണ് ഇടുക്കി സ്വദേശിയായ അബിൻ വി.ജെ എന്ന പതിനെട്ടുകാരൻ ബൈക്ക് അപകടത്തിൽപ്പെട്ട് ആദ്യം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി ലേക് ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
അവയവങ്ങൾ മലേഷ്യൻ പൗരനാണ് ദാനം ചെയ്തത്. അപകടം നടന്നത്. മലേഷ്യൻ എംബസി സർട്ടിഫിക്കറ്റിൽ സ്വീകർത്താവിന്റെ ഭാര്യയെ ആണ് ദാതാവായി കാണിച്ചിരിക്കുന്നത അബിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്.
കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. അവയവദാന നിയമത്തി (1994 ) ലെ 18,20,21 പ്രകാരം പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് അർഹതയുള്ള കേസ് ആണിത് എന്ന് ഉത്തരവിൽ പറയുന്നു.

കോടതി ഉത്തരവിട്ട അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് വി പി എസ് ലേക് ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുല്ല പത്രക്കുറിപ്പിൽ അറിയിച്ചു.

്അന്വെഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവും

സംഭവം പുറത്തുവന്നതോടെ മകന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കുട്ടിയുടെ മാതാവ് ഓമന ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് ആശുപത്രിയുടെ നടപടിയെ താൻ സംശയിച്ചിരുന്നില്ല. അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് തനിക്കെന്നും മകൻ മരിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ ദുഃഖമാണ് തനിക്ക് ഇപ്പോൾ ഉള്ളതെന്നും ഓമന മാധ്യമങ്ങളോട് പറഞ്ഞു.

മകൻ രക്ഷപ്പെടില്ല, ഓപ്പറേഷനും കാര്യങ്ങളുമൊന്നും സക്സസ് ആവില്ല. ഷുഗറും പ്രെഷറും ഒക്കെ താഴ്ന്നാണ് നിൽക്കുന്നത്. ഏതാണ്ട് നാലുലക്ഷം രൂപ വേണം അങ്ങനെയൊക്കെ പറഞ്ഞു. കമ്പനി, പണം നൽകി ഓപ്പറേഷൻ ചെയ്യാൻ തയ്യാറായെന്ന വിവരമാണ് ഞങ്ങൾ അറിഞ്ഞത്. എന്നാൽ പ്രഷറും ഷുഗറും നോർമൽ ആകാത്തതിനാൽ ഓപ്പറേഷൻ ചെയ്യാൻ പറ്റില്ലെന്നുള്ള വിവരമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
വെന്റിലേറ്റർ ഊരിക്കഴിഞ്ഞാൽ കുഞ്ഞ് മരിച്ചു പോകുമെന്ന് പറഞ്ഞു. കുഞ്ഞ് എന്തായാലും മരിച്ചു പോവുകയല്ലേ ഉള്ളൂ, അവയവം ചെയ്യാമോ എന്നു ചോദിച്ചു. എന്റെ കുഞ്ഞ് മരിച്ചു പോവുകയേ ഉള്ളൂവെങ്കിൽ ആരെങ്കിലും രക്ഷപ്പെടട്ടേ അവരെ എങ്കിലും എനിക്ക് കാണാല്ലോ എന്നുള്ളതിനാൽ ദാനം ചെയ്തോളാൻ താൻ അനുവദിച്ചെന്ന് ഓമന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles