Tuesday, January 7, 2025

Top 5 This Week

Related Posts

അവധിക്കാല പ്രവര്‍ത്തി പരിചയമേള ആനന്ദകരമാക്കി വിദ്യാര്‍ഥികള്‍


മൂവാറ്റുപുഴ : രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പങ്കെടുക്കുന്ന അവധിക്കാല പ്രവര്‍ത്തി പരിചയമേള ആനന്ദകരമാവുന്നു. ഉണര്‍വ് എന്ന പേരിലാണ് പ്രവര്‍ത്തി പരിചയമേള സംഘടിപ്പിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശപ്രകാരം 2 മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാര്ഥികള്‍ക്കുവേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്

കുട്ടികളുടെ ക്രിയാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനു വിദഗ്ധരായ അധ്യാപകര്‍ തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ വാട്‌സ്ആപ്പിലൂടെ അയച്ചുകൊടുത്താണ് കുട്ടികളെ പരിശീലനത്തില്‍ പങ്കാളിയാക്കിയത്. പരിശീലനത്തിനു മാനേജര്‍ അജിത്ത് കല്ലൂര്‍, ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍,പി.ടി.എ പ്രസിഡന്റ് തോമസ് ,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ ആയ അനൂപ് ജോണ്‍,സ്മിത കെ. വിജയന്‍,അജേഷ് എന്‍.എ എന്നിവര്‍ നേതൃത്വം നല്‍കുന്നു. കുട്ടികള്‍ നിര്‍മിച്ച വസ്തുക്കള്‍ പ്രവേശനോത്സവത്തിനു അലങ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. എസ്.പി.സി ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലെ 88 കേഡറ്റ്ുകള്‍ പരിശീലത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles