Friday, November 1, 2024

Top 5 This Week

Related Posts

അറബ്- ലോക സംസ്‌കാരങ്ങൾ സമ്മേളിച്ച വർണവൈവിധ്യങ്ങൾ നിറഞ്ഞ പരിപാടിയോടെ ലോകകപ്പിനു ഗംഭീരമായ അരങ്ങേറ്റം

ആദ്യ 15 ാം മിനിറ്റിൽ പെനാൽറ്റി ക്വിക്കിലൂടെ ഇക്വഡോർ ഒരു ഗോൾ അടിച്ച് മുന്നിലെത്തിയിരിക്കുകായാണ്.

അറബ്- ലോക സംസ്‌കാരങ്ങൾ സമ്മേളിച്ച വർണവൈവിധ്യങ്ങൾ നിറഞ്ഞ പരിപാടിയോടെ മിഡിൽ ഈസ്റ്റിലെ ആദ്യ ലോകകപ്പിനു ഖത്തറിൽ ഗംഭീരമായ അരങ്ങേറ്റം. ഇന്ത്യൻ സമയം രാത്രി എട്ടോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ സ്വാഗതം ചെയ്തു. ഈ ടൂർണമെന്റ് നന്മയുടെയും പ്രത്യാശയുടെയും പ്രചോദനാത്മകമായ ദിനങ്ങൾ സമ്മാനിക്കട്ടെയെന്നു ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആശംസിച്ചു. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്.

. ഖത്തറിന്റെ ചരിത്രവും സാംസ്‌കാരികത്തനിമയും ഫിഫ ലോകകപ്പിന്റെ നാൾവഴികളുമെല്ലാം കാഴ്ചക്കാരിലേക്കെത്തിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങിലെത്തിയത്. അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനൻ
പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം നൽകി.

പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബി.ടി.എസിലെ അംഗമായ ജുങ് കൂക്കിന്റെ വിസ്മയ പ്രകടനത്തിനും സ്റ്റേഡിയം സാക്ഷിയായി. അദ്ദേഹത്തിന്റെ ഡ്രീമേഴ്‌സ് എന്ന മ്യൂസികിന്റെ ലൈവ് അവതരണമാണ് നടത്തിയത്. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും നൂറുകണക്കിനു സംഗീതജഞരും നർത്തകരും ചടങ്ങിൽ വിസ്മയം തീർത്തു.

ഫുട്ബാൾ ലോകകപ്പുകളോടനുബന്ധിച്ച് തരംഗമായ റിക്കി മാർട്ടിന്റെ ‘ഗോൾ ഗോൾ ഗോൾ…അലെ അലെ അലെ’യും ഷക്കീറയുടെ ‘വക്കാ വക്കാ’യുമെല്ലാം സ്റ്റേഡിയത്തിലെ ആവേശം പരകോടിയിലെത്തിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ദേശീയ പതാകകളും ടീമീന്റെ ജഴ്‌സിയും അണിഞ്ഞ് നൂറുകണക്കിനുപേർ അണിനിരന്നതോടെ ഖത്തർ 29 നാൾ നീളുന്ന ലോക ഫുട്‌ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങ് ചരിത്രത്തിൽ വേറിട്ട അനിഭവമാക്കി.
തുടർന്ന് ആദ്യ മത്സരം ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറുമായി ആരംഭിച്ചു. ആദ്യ 15 ാം മിനിറ്റിൽ പെനാൽറ്റി ക്വിക്കിലൂടെ ഇക്വഡോർ ഒരു ഗോൾ അടിച്ച് മുന്നിലെത്തിയിരിക്കുകായാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles