Thursday, December 26, 2024

Top 5 This Week

Related Posts

അരികൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ മുറിയുന്നു; ഉൾക്കാട്ടിലേക്ക് പോയെന്ന് സംശയം, നടക്കാൻ വയ്യെന്നും അഭ്യൂഹം.

കന്യാകുമാരി : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അരി കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇടയ്ക്കിടെ മുറിയുന്നതായി റിപ്പോർട്ട്. ആന ഉൾവനത്തിലേക്ക് പോയതുകൊണ്ട് ആകും സിഗ്നലുകൾ ഇടയ്ക്കിടയ്ക്ക് ലഭിക്കാത്തത് എന്നാണ് സൂചന.

ഇന്നലെ രാവിലെ 9 മണിക്ക് ലഭിച്ച സിഗ്നൽ അനുസരിച്ച് അരിക്കൊമ്പൻ കോതയാർ ഡാമിന്റെ 200-300 മീറ്റർ പരിധിയിൽ ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീട് സിഗ്നൽ നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇതാണ് സ്ഥിതി വിശേഷം.

എന്നാൽ സിഗ്നലുകൾ ലഭിക്കാതെ ആകുന്നത് ആശങ്കക്കിടയാകുന്നുണ്ട്. കോതയാർ ഡാം പരിസരത്തുനിന്ന് കേരളത്തിന്റെ ഉൾവനത്തിലേക്കാണോ അരിക്കുമ്പൻ എത്തുന്നത് എന്ന് അറിയാൻ ആകുന്നില്ല. കോതയാർ ഡാമിന് അടുത്തുനിന്ന് അഗസ്ത്യാർവനം, നെയ്യാർ വനമേഖല എന്നിവിടങ്ങളിലേക്ക് എത്താൻ ആകും

അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സന്ദേശം പെരിയാർ കടുവാ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണ് ലഭിക്കുന്നത്. അവിടെനിന്നാണ് തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ഇക്കാര്യം കേരളം കന്യകുമാരി DFO യെ അറിയിക്കുകയും ചെയ്യും. ഹരിക്കുമ്പൻ കോതയാർ ഡാം പരിസരത്ത് തന്നെ ഉണ്ടെന്നാണ് അന്തിമ നിഗമനം. നടക്കാൻ വയ്യാത്തതിനാൽ അരിക്കൊമ്പന് കൂടുതൽ ദൂരം സഞ്ചരിക്കാൻ ആകുന്നില്ല എന്നാണ് അനുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles