Saturday, January 11, 2025

Top 5 This Week

Related Posts

അമ്മമനസ്സ്കൂട്ടായ്മസെപ്റ്റംബർ 1 ന് ഏഴ്പെൺമക്കളുടെ സമൂഹ വിവാഹം നടത്തും

അമ്മമനസ്സ് കൂട്ടായ്മ മകൾക്കൊരു താലി 2022 
ഏഴ് പെൺമക്കളുടെ സമൂഹ വിവാഹം സെപ്റ്റംബർ 1 ന് 

കരുനാഗപ്പള്ളി :കരുനാഗപ്പള്ളി നിയോജകമണ്ഡലം പരിധിയിലുള്ള സന്നദ്ധ പ്രവർത്തകരും അമ്മ മനസ്സുകളും ചേർന്ന് രൂപം കൊടുത്ത് കഴിഞ്ഞ രണ്ടുവർഷ മായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്കാരിക ജീവകാരുണ്യ നവോത്ഥാന സംഘടനയാണ് അമ്മ മനസ്സ് കൂട്ടായ്മ ഈ സംഘടനയുടെ നേതൃത്വത്തിൽ “ മകൾക്കൊരുതാലി 2022 ഏഴ് പെൺമക്കളുടെ സമൂഹവിവാഹം കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ വച്ച്  സെപ്തംബർ 1 ന് വ്യാഴാഴ്ച പകൽ കഴികെ 12 .30 നടത്തുന്നതാണ് എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമൂഹവിവാഹത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം രാവിലെ 10 മണിക്ക് ആരംഭിക്കും. അമ്മമനസ്സ് കൂട്ടായ്മയുടെ ചെയർപേഴ്സൺ മാര്യത്ത് ടീച്ചർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അമ്മ മനസ്സ് കൂട്ടായ്മ ജനറൽ കൺവീനർ ശകുന്തള അമ്മവീട് സ്വാഗതം ആശംസിക്കും. കൂട്ടായ്മയുടെ ഡയറക്ടർ ആർ സനജൻ പദ്ധതി വിശദീകരണം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം. പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തും . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വധുവിന് സ്വർണ്ണാഭരണം കൈമാറുകയും , മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വധുവിന് പാരിതോഷികവും നൽകും . നിസ്വാർത്ഥ സേവകരായ ജീവകാരുണ്യ മേഖലയിലെ പ്രമുഖരെ  എൻ.കെ.പ്രേമചന്ദ്രൻ എം.പി ആദരിക്കും.  അമ്മമനസ്സ് കൂട്ടായ്മയുടെ പ്രാർത്ഥനാഗീതം സി.ആർ. മഹേഷ് എം.എൽ.എ പ്രകാശനം ചെയ്യും.  ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ് , റ്റി.സിദ്ധിഖ് , ജോജി എം.ജോൺ , ഷാഫി പറമ്പിൽ , നജീബ് കാന്താപുരം , മാത്യു കുഴൽനാടൻ , ഉമാതോമസ് , കെ.കെ.രമ , ഷംസുദ്ദീനും , ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് , യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ  . ജില്ലാകളക്ടർ അഫ്സാന പർവ്വീസ് ഐ.എ.എസ് , അഡീഷണൽ കമ്മീഷണർ റാണി.സി.ആർ. പ്രശസ്ത സിനിമാതാരം മല്ലികാസുകുമാരൻ , വാവാസുരേഷ് തുടങ്ങിയ  രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതാക്കൻമാർ സംസാരിക്കും അമ്മമനസ്സ് കൂട്ടായ്മ ട്രഷറർ മായാഉദയകുമാർ നന്ദി രേഖപ്പെടുത്തുമെന്നും അമ്മമനസ്സ് പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ  ചെയർപേഴ്സൺ മാര്യത്ത് ടീച്ചർ , ജനറൽ കൺവീനർ ശകുന്തള അമ്മവീട് , ട്രഷറർ മായാ ഉദയകുമാർ , രക്ഷാധികാരികളായ ബീനജോൺസൺ , രാധാമണി ടീച്ചർ , നേതാക്കളായ വിജയലക്ഷ്മി ഓച്ചിറ , ശ്രീകല ക്ലാപ്പന , ജലജ , കരുനാഗപ്പള്ളി , ഗീതാകുമാരി ഓച്ചിറ , റഷീദ , ഗീത പാവുമ്പ , രമ പാവുമ്പ സുനി കല്ലേലിഭാഗം , ഷീബാബിനു , ചിത്രാവിനോദ് , ചിത്ര കോഴിക്കോട് , ഹസീന കെ.എസ്.പുരം , സരിതാബിജു , ഉഷക്ലാപ്പന , ശോഭനകുമാരി , ജുനൈദ് , സലീന , നെസീമ , പ്രമീള തൊടിയൂർ , സാലി , അംബിക , ഷൈലജ , അനീഷ് , അശ്വതി , ഗീത കരുനാഗപ്പള്ളി , ഉഷ , അനിജ , ഷീബാ അജയൻ , ദീപാരാജേഷ് , പ്രീത ക്ലാപ്പന , ശ്രീദേവി , അനിത ശ്രീകുമാർ , സിന്ധു , സുപ്രഭ , ശാന്ത , സുധ എന്നിവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles