തൊടുപുഴ പ്രതീക്ഷ ഭവനിൽ വെച്ചാണ് അമൃത് മഹോത്സവ് എന്ന് പേരായ ഭിന്ന ശേഷിക്കരുടെ ഗിന്നസ് ലോക റെക്കോർഡിലായിട്ടുള്ള ഓട്ടം സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ ഭിന്ന ശേഷിക്കാരുടെ കായികക്ഷമതയുടെ മാറ്റ് ഉരച്ചുകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടാനായി രാജ്യം എങ്ങും ഒരു മിനുട്ട് സ്‌പോട്ട് ഓട്ടം നടത്തപ്പെട്ടു.
ഇന്ത്യയുടെ കായിക ക്ഷമത ഭൂപടം ബലപെടുത്താനായി സ്‌പെഷ്യൽ ഒളിമ്പിക് ഭാരത് ടീം അണ് ഇന്ത്യ ഉടനീളം ഈ പരിപാടി സംഘടിപ്പിച്ചത്. ലോകത്ത് തന്നെ അദ്യം ആയി നടത്തപ്പെടുന്ന ഇത്തരം ഒരു സംരംഭമായതു കൊണ്ട് തന്നെ ഗിന്നസ് റെക്കോർഡ് പരിഗണിക്കും വിധമാണ് പരിപാടി സംഘടിപ്പിച്ചത്.
തൊടുപുഴ സി ഐ വിഷ്ണു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രതീക്ഷ ഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഡീന ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ നഗരസഭ അധ്യക്ഷ ജെസ്സി ആന്റണി , പി.എ സലിംകുട്ടി (തൊടുപുഴ സോക്കർ സ്‌കൂൾ) , ഡോക്ടർ ശ്രീലക്ഷ്മി അൽ അസർ ദന്തൽ കോളേജ് പെരുമ്പിള്ളിച്ചിറ. പ്രതീക്ഷ ഭവൻ കായിക അദ്ധ്യാപിക ജൈനമ്മ ജോയി നന്ദി അർപ്പിച്ചു
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും എത്തിയ 220 ഓളം കുട്ടികൾ ഒരു മിനിററ് ഓട്ടത്തിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനായി ഓടി.
ഒപ്പം നടന്ന മെഡിക്കൽ ക്യാമ്പ് അൽ അസ്സർ ദന്തൽ കോളജ് ടീം നേതൃത്വം നൽകി