Friday, November 1, 2024

Top 5 This Week

Related Posts

അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹാ


കോതമംഗലം : യേശുക്രിസ്തു വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു നൽകിയ അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു.

ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും കാലുകഴുകൽ ശുശ്രൂഷയും നടന്നു.
കുരിശു മരണത്തിന് മുമ്പ് യേശു തന്റെ ശിഷ്യമാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിൻ്റെ ഓര്‍മ പുതുക്കൽ കൂടിയായാണ് പുതിയ നിയമത്തിലെ പെസഹ ക്രൈസ്തവർ അചരിക്കുന്നത്.
കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അർത്ഥം.
ലോകത്തിന്റെ സകല പാപങ്ങളുടേയും മോചനത്തിനായി തന്റെ തിരു ശരീര രക്തങ്ങള്‍ നല്‍കിയ മിശിഹ അന്ത്യ അത്താഴസമയത്ത് അപ്പമെടുത്തു വാഴ്ത്തി ശിഷ്യന്മാർക്ക് നൽകി കൊണ്ട് ഇത് നിങ്ങള്‍ക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു എൻ്റെ ഓര്‍മ്മയ്ക്കായി നിങ്ങൾ ഇത് വാങ്ങി ഭക്ഷിപ്പിന്‍’ എന്ന് പറഞ്ഞതായാണ് വിശ്വാസം.
ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ് എന്നതിനാൽ ക്രൈസ്തവരെ സംബന്ധിച്ച് ഇത് വിശ്വാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണ്. അതോടൊപ്പം യേശു അന്ത്യ അത്താഴ വേളയിൽ തൻ്റെ ശിഷ്യന്‍മാരുടെ കാല്‍ കഴുകി പരിചരിച്ചതിനേ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷകളും നടക്കും.യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തിൽ പെസഹാ തിരുക്കർമ്മങ്ങൾ കോതമംഗലത്ത് നടന്നു.
കോതമംഗലം മൗണ്ട് സീനായ് മോർ ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിച്ചു.
ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടന്ന സന്ധ്യാപ്രാർത്ഥനക്കും, തുടർന്നു നടന്ന പാതിരാ പ്രാർത്ഥനക്കും, പെസഹ കുർബാനക്കുമാണ് ബാവ മുഖ്യകാർമികത്വം വഹിച്ചത്.
പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം വീടുകളിൽ നടക്കും.

ചിത്രം : യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ കോതമംഗലം മൗണ്ട് സീനായ് മോർ ബസ്സേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകളിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles