Wednesday, December 25, 2024

Top 5 This Week

Related Posts

അനാഥമായി മൂന്നു മക്കൾ ; നാടിനു വേദനയായി ബിജു ടിന്റു ദമ്പതികളുടെ മരണം

ചെറുതോണി : അച്ഛനും അമമയും മരിച്ചതറിയാതെ മൂന്നു മക്കളും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കഞ്ഞിക്കുഴി ടൗണിൽ ചായക്കട നടത്തുന്ന ഇടുക്കി പുന്നയാർ ചൂടൻസിറ്റി സ്വദേശി കാരാടിയിൽ ബിജുവും (46), ഭാര്യ ടിൻറുവും (40) മൂന്നു മക്കൾക്കും വിഷം നൽകിയ ശേഷം ആതമഹത്യചെയ്ത്. ജ്യൂസിൽ വിഷം ചേർത്തുകഴിക്കുകയായിരുന്നു. കൈയ്പ് തോന്നിയതിനാൽ 11 വയസ്സുകാരി അല്പം മാത്രമാണ് കുടച്ചത്. അച്ഛനും അമ്മയും ശർദ്ദിച്ച് അവശയായതോടെ മകൾ അയൽവാസികളെ വിവരം അറിയിച്ചശേഷമാണ് കുഴഞ്ഞുവീണത്.

നാട്ടുകാർ ഉടൻ ആംബുലൻസിൽ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബിജുവിന്റെയും ട്വിന്റുവിന്റെയും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മക്കളായ 11 വയസ്സുള്ള പെൺകുട്ടിയും എട്ടും രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ഇടുക്കി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.

ബിജു രാവിലെ ഹോട്ടൽ തുറന്നിരുന്നില്ല. ബിജുവിൻറെ മാതാവ് വെള്ളിയാഴ്ച രാവിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. അവർ പോയശേഷമാണ് വിഷം കഴിച്ചത്. വായ്പയും മറ്റും എടുത്ത ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles