കോതമംഗലം :അടിവാട് ഹീറോ യംഗ്‌സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ അഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി അടിവാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്നു വന്നിരുന്ന എം കെ മൈതീൻ മെമ്മോറിയൽ ഹീറോ യംഗ്‌സ് സെവൺസ് ഫുട്‌ബോൾ മേള സമാപിച്ചു. മത്സരത്തിൽ നെഹാൻസ് എഫ് സി പിടവൂർ ഒന്നാം സ്ഥാനവും അൾട്ടിമ എഫ് സി പളളിച്ചിറങ്ങര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറും രണ്ടാം സ്ഥാനം നേടിയ ടീമിന്് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദും ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
അത്യാധുനിക സൗകര്യമുള്ള ആബുലൻസ് വാങ്ങുന്നതിന് ധനസമാഹരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഹീറോ യംഗ്‌സ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഷൗക്കത്തലി എം പി ക്ക് ഫണ്ട് കൈമാറി നിർവഹിച്ചുക്യാൻസർ ബാധിതനായ മാവുടി സ്വദേശിയ്ക്കും, ഭാര്യയും ഭർത്താവും രോഗബാധിതരായ വെളിയേച്ചാൽ സ്വദേശികൾക്കും ചികിത്സാ സഹായവും ചടങ്ങിൽവച്ച് നൽകി.
പ്രസിഡന്റ് യു.എച്ച.് മുഹിയുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി അഷ്‌റഫ് സി പി സ്വാഗതം ആശംസിച്ചു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ ,വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് അംഗം കെ ഇ സൈത് ,പോത്താനിക്കാട് ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ ജെ ബോബൻ ,സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി ബക്കർ മുന്നോർകോട്ട് ,മുസ്ലീംലീഗ് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിസ്സാർ ഈറയ്ക്കൽ, മുൻ സംസ്ഥാന ഹജ്ജ് കോ-ഓഡിനേറ്റർ ഷാജഹാൻ നെടുങ്ങാട്ട് ,ഷൈജു തുമ്പയിൽ , ഹീറോ യംഗ്‌സ് ചാരിറ്റബിൾ സൊസൈറ്റി കൺവീനർ കെ കെ അബ്ദുൽ റഹ്‌മാൻ ,ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ട്രഷറർ വിഷ്ണു പി ആർ നന്ദി പറഞ്ഞു.
ഫുട്‌ബോൾ ടൂർണ്ണമെന്റ് കമ്മറ്റി ചെയർമാൻ ശ്രീജേഷ് പി നായർ ,കൺവീനർ അബിൻസ് കരീം, ട്രഷറർ അൽഫാസ് റഹ്‌മാൻ ,വൈസ് ചെയർമാൻ ഹക്കീം മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു