Modal title

Subscribe to newsletter

Friday, February 28, 2025

Top 5 This Week

Related Posts

അഞ്ച് അപ്പവും മുട്ടക്കറിയും 184 രൂപ : പരാതിയുമായി എംഎൽഎ

അഞ്ച് അപ്പത്തിനും ഒരു മുട്ടക്കറിക്കും 184 രൂപ ഈടാക്കി. ഹോട്ടലുകളിൽ ഈടാക്കുന്ന അമിത വിലയ്ക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പി.പി ചിത്തരഞ്ജൻ എംഎൽഎ. പരാതി നൽകി. വെള്ളിയാഴ്ച രാവിലെ
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച തനിക്കാണ് അമിത ബിൽ ലഭിച്ചതെന്ന് ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മട്ടക്കറിക്കുമായി 184 രൂപയാണ്് ഈടാക്കിയത്. ഒരു അപ്പത്തിന് 15 രൂപ. ഒരു മുട്ടയും അൽപം ഗ്രേവിയും കൂടി 50 രൂപയും. എ.സി ഹോട്ടൽ എന്ന് പറഞ്ഞിരുന്നുവെങ്കിലും എ.സി ഉണ്ടായിരുന്നില്ലെന്നും എംഎൽഎ ആരോപിക്കുന്നു. ഹോട്ടലിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
എംഎൽഎയുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്ക് നിർദേശം നൽകിയതായി കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles