Thursday, December 26, 2024

Top 5 This Week

Related Posts

അക്ഷര മുറ്റത്തേക്ക് പിച്ച വെയ്ക്കുന്ന കുരുന്നുകളുടെ മനസ്സിലും ഇനി ‘തലവടി ചുണ്ടൻ’.

എടത്വ . തലവടി ചുണ്ടൻ വള്ളം ഓവർവീസ് ഫാൻസ് അസോസിയേഷന്‍ അറിവിന്റെ ട്രാക്കിലേക്ക് ചുവട് വയ്ക്കുന്ന തലവടിയുടെ ഭാവി തലമുറയ്ക്ക് ‘സ്നേഹ സമ്മാനം’ നല്കും.

തലവടി പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്കൂളുകളിലെ 200 നിർധനരായ വിദ്യാർത്ഥികൾക്കാണ് നോട്ടു ബുക്കുകൾ നല്കുന്നത്.ഇന്ന് തലവടി ന്യൂ എൽ. പി സ്കൂളിൽ ലിജു വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് അരുൺ പുന്നശ്ശേരിൽ ഉദ്ഘാടനം ചെയ്യും. തലവടി ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്സൺ ഉമ്മൻ എടത്തിൽ വിതരണോദ്ഘാടനം നിർവഹിക്കും.വർക്കിംഗ്‌ പ്രസിഡന്റ് ജോമോൻ ചക്കാലയിൽ ആമുഖ സന്ദേശം നല്കും.ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്,ഡോ ജോൺസൺ വി ഇടിക്കുള, ,എൽസമ്മ ടീച്ചർ,ശിവദാസ് ശിവരാമൻ എന്നിവർ പ്രസംഗിക്കും.

പുതു തലമുറയെ ജലോത്സവ പ്രേമികള്‍ ആക്കുന്നതിന് ലക്ഷ്യമിട്ട് വിതരണം ചെയ്യുന്ന ബുക്കുകൾ പ്രത്യേകം ഡിസൈന്‍ ചെയ്തതും പുറം ചട്ടകളിൽ തലവടി ചുണ്ടൻ വള്ളത്തിന്റെ ചിത്രം ആലേഖനവും ചെയ്തിട്ടുണ്ട്.

തലവടി ഗ്രാമത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കർമ്മ പരിപാടി കൾ തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഇതിനോടകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും ജന ക്ഷേമ പദ്ധതികളുമായി തലവടി ടൗൺ ബോട്ട് ക്ലബ് ഉണ്ടാകുമെന്നും ടി.ടി.ബി.സി പ്രസിഡന്റ് ഷിനു എസ് പിള്ള, ടോഫാ സെക്രട്ടറി കെഎസ് സന്ദീപ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles