Wednesday, January 1, 2025

Top 5 This Week

Related Posts

അക്ഷയ് സിജുവിനെ് ആദരിച്ചു

മൂവാറ്റുപുഴ: പഠനത്തോടൊപ്പം വളർത്തുമൃഗങ്ങളെയും പരിപാലിച്ച് മാതൃകയായ മുളവൂർ വത്തിക്കാൻ സിറ്റി പാട്ടുപാളപുറത്ത് അക്ഷയ് സിജുവിന് കിസാൻ സഭയുടെ ആദരവ്. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ ആട്ടിൻകുട്ടിയെ നൽകിയാണ് ആദരിച്ചത്. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് വി.എം.തമ്പി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പോൾ പൂമറ്റം സ്വാഗതം പറഞ്ഞു. പി.കെ.ബാബുരാജ്, ജോളി പൊട്ടയ്ക്കൽ, എം.എസ്.അലിയാർ, സീന ബോസ്, എം.വി.സുഭാഷ്, പി.വി. ജോയി, എ.ഇ.ഗോപാലൻ, പി.കെ.രാജപ്പൻ, വി.എം. മീരാൻ കുഞ്ഞ്, പി.ആർ.ജോഷി, പി.വി.ബോസ്
അക്ഷയിന്റെ പിതാവ് പി.എൻ.സിജുവും മാതാവ് വിനീത സിജുവും സഹോദരൻ അഭിനവ സിജുവും മുത്തശ്ശി അമ്മിണി നാരായണനും സംബന്ധിച്ചു.
ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ അക്ഷയ് സിജു് വിവിധയിനം മുയലുകൾ, ഗീർപശു, കോഴികൾ, മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നുണ്ട്. കുട്ടിക്കാലം മുതൽ മൃഗങ്ങളെ വളർത്തുന്നതിൽ തത്പരനായിരുന്ന അക്ഷയ് പഠനത്തോടൊപ്പം തന്നെ വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടുകയായിരുന്നു. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്‌കൂളിൽ പഠനമുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമാണ് മൃഗങ്ങളെ പരിപാലിച്ച് പോരുന്നത്. കോഴി മുട്ട വിരിയിപ്പിക്കുന്നതിനായി ഇൻക്യുബേറ്ററും വിരിയുന്ന കുഞ്ഞുങ്ങളെ പിരിപാലിക്കുന്നതിന് ബ്രൂഡറും അക്ഷയിന്റെ ടെക്നോളജിയിൽ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles