Home NEWS KERALA തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് – പോലീസ് സംഘർഷം ; അബിൻ വർക്കിക്ക് ഗുരുതര പരിക്ക്

തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസ് – പോലീസ് സംഘർഷം ; അബിൻ വർക്കിക്ക് ഗുരുതര പരിക്ക്

0
111
youth congress,

പി.വി. അൻവർ എംഎൽഎയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസിൻറെ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായി. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയിൽ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു.

തിരുവനന്തപിുരം ജില്ലാ പ്രസിഡന്റ്് നേമം ഷജീറിൻറെ കണ്ണിനും പരുക്കേറ്റു. തുടർന്ന് എംജി റോഡ് യൂത്ത ്‌കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർ പലതവണ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ഏഴുതവണ ജലപീരങ്കി പ്രയോഗിച്ചു.

ആശുപത്രിയിലേക്ക് പോകാതെ പ്രതിഷേധിച്ച അബിൻ വർക്കിയെ ഒടുവിൽ കെ.പി.സി.സി പ്രസിഡന്റ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് ആംബുലൻസ് എത്തിച്ചിട്ടും റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു അബിൻ വർക്കി. അബിനൊപ്പം പ്രതിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിലിനെയും ബലം പ്രയോഗിച്ചാണ് മാറ്റിയത്.

പ്രവർത്തകരെ തല്ലിയ എല്ലാ പോലീസുകാരെയും നാട്ടിൽ കാണുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ്. പൊലീസുകാർ കാട്ടുമൃഗങ്ങളെപ്പോലെ പെരുമാറി, സമരം കെ.പി.സി.സി ഏറ്റെടുക്കും. യൂത്ത് കോൺഗ്രസ് ആവശ്യപ്രകാരം എസ്.ഐ. ജിജുവിനെ സമരസ്ഥലത്തുനിന്ന് മാറ്റി

‘ശശി സേനയിലെ’ എമ്പോക്കികൾ തടഞ്ഞാലും സമരം തുടരുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. ‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു, കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച് നടത്തുന്നു.താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോട്ടയത്തും തൃശൂരും സമരത്തിനു നേരെ ജല പീരങ്കി പ്രയോഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here