Thursday, December 26, 2024

Top 5 This Week

Related Posts

റെമൽ ചുഴലിക്കാറ്റ് കരതൊട്ടു ; പശ്ചിമ ബംഗാളിൽ വ്യാപക നാശം

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റെമാൽ ചുഴലിക്കാറ്റ് ഞായറാവ്ച രാത്രി 8.30 മണിയോടെ കരതൊട്ടു. കൊൽക്കത്ത നഗരത്തിലും നോർത്ത്, സൗത്ത് 24 പർഗാനാസ്, കിഴക്കൻ മിഡ്നാപൂർ ജില്ലകളിൽ വ്യാപക നാശം വിതച്ചു. നിരവധി വീടുകൾ തകർന്നു, വൈദ്യുതി പോസ്‌ററുകളും മരവും കടപുഴകി വീണു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മണിക്കൂറിൽ 135 കിലോമീറ്റർവരെ വേഗതയിലാണ് കാറ്റ് വീശുന്നത്.

അപകടങ്ങൾ തടയാൻ തുറമുഖങ്ങൾ, റെയിൽവേ, ഹൈവേകൾ എന്നിവ അതീവ ജാഗ്രതയിൽ തുടരാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ബംഗ്ലദേശ്-ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപുപാറയ്ക്കും ഇടയിൽ മോംഗ്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അതിതീവ്ര ചുഴലിക്കാറ്റ് കരതൊട്ടത്. ഞായറാഴ്ച ഉച്ചയോടെ അപകട സാധ്്യത മേഖലയിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ സർക്കാർ മാറ്റിപാർപ്പിച്ചിരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള ആളുകളെ, പ്രത്യേകിച്ച് സാഗർ ദ്വീപ്, സുന്ദർബൻസ്, കാക്ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ആളുകളെയാണ് മാറ്റിപാർപ്പിച്ചത്. രാത്രിയിൽ വീശിത്തുടങ്ങിയ കാറ്റിൽ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമായിട്ടില്ല.

മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്ത വിമാനത്താവള അധികൃതർ ഞായറാഴ്ച ഉച്ച മുതൽ 21 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവച്ചു. കൂടാതെ, ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കി.
ചുഴലിക്കാറ്റ് കണക്കിലെടുത്ത്, മെയ് 26, 27 തീയതികളിൽ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ് തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊൽക്കത്ത, ഹൗറ, നാദിയ, പുർബ മേദിനിപൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ വരെ കൊൽക്കത്ത വിമാനത്താവളത്തിൽ 394 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച അഞ്ച് സബർബൻ ട്രെയിനുകൾ റദ്ദാക്കിയപ്പോൾ എട്ട് ലോക്കൽ ട്രെയിനുകൾ തിങ്കളാഴ്ച രാവിലെ സർവീസ് നടത്തില്ലെന്ന് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗാൾ തീരത്തും വടക്കു കഴിക്കൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെ ബംഗാൾ തീരത്ത് നിയോഗിച്ചു. നാവിക -വ്യോമ സേനകളും സജ്ജമാണ്. ജനങ്ങലുടെ സുരക്ഷക്കായി ബംഗാൾ സർക്കാരും ദുരന്ത നിവാരണ സേനയും അടിയന്തര കർമ പദ്ധതികൾ ആവിഷ്‌കരിച്ച് രംഗത്ത് ഉണ്ട് കൊൽക്കട്ട നഗരത്തിൽ രക്ഷാ പ്രവർത്തനത്തിന് മുനിസിപ്പൽ കോർപ്പറേഷൻ സന്നദ്ധ സംഘം രൂപീകരിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. നഗരത്തിലെ ദുർബല കെട്ടിടങ്ങളിൽ നിന്ന്്് ്ആളുകളെ ഒഴിപ്പിച്ചിരുന്നു. റോഡിലേക്ക് വീണ മരങ്ങൾ വെട്ടി മാറ്റുന്നതിനുളള ശ്രമം ആരംഭിച്ചു.

ഇന്ന് രാവിലെയോടെ കാറ്റ് ദുർബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്.

അറബി ഭാഷയിൽ ‘മണൽ’ എന്നാണ് റിമാലിന്റെ അർഥം. ഒമാനാണ് ചുഴലിക്ക് ഈ പേരിട്ടത്.

മലനാട് വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles