Wednesday, December 25, 2024

Top 5 This Week

Related Posts

ഹൃദയ നുറുങ്ങുന്ന കാഴ്ച; മരണം സംഖ്യ – 83, സൈന്യം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. രക്ഷാ പ്രവര്‍ത്തനം ഇനിയും പൂര്‍ണതില്ലെത്തിക്കുന്നതിന് സാധിച്ചിട്ടില്ല. സൈന്യം എത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതോടെ പ്രതീക്ഷകള്‍ വര്‍ധിച്ചു. മുണ്ടക്കൈ പാലം തകര്‍ന്നതാണ് ദുരന്തസ്ഥലത്തേക്ക്് എത്തുന്നതിന് പ്രധാന തടസ്സം. ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്‌സ്, പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനു പേര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ അണിചേര്‍ന്നിട്ടുണ്ട്്.

ഇതിനിടെ മുണ്ടക്കൈ പുഴയില്‍ ജലം ഒഴുക്ക് കൂടിയതിനാല്‍ വീണ്ടും ഉരുള്‍ പൊട്ടിയതായി സംശയിക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

ജനം തിങ്ങിതാമസിക്കുന്ന പ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേരെ കാണാനുണ്ട്. മുണ്ടക്കൈ ഭാഗത്തുള്ള 200 ലേറെ വിടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക കണക്ക്്. വീടുകളിലും മറ്റും പരിക്കേറ്റ് പലരും കുടുങ്ങികിടക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നു. ചളിയില്‍ പൂണ്ടുകിടന്ന ഒരാളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇതിനിടെ മേപ്പാടി ആശുപത്രിയില്‍ തങ്ങളുടെ ഉറ്റവരെ തേടിയെത്തി നെഞ്ചത്തടിച്ചു കരയുന്ന ബന്ധുക്കളുടെ ദൃശ്യം കരളലയിക്കുന്നതാണ്. നിരവധി പേരെ കാണാതെ ബന്ധുക്കള്‍ അലയുന്നു. പല കുടുംബങ്ങള്‍ക്കും എന്തു സംഭവിച്ചുവെന്ന ഒരു വിവരവും ഇല്ല
2019 ല്‍ ദുരന്തമുണ്ടായ പുത്തുമല ദുരന്തം നടന്ന രണ്ടു കിലോമീറ്റര്‍ ദൂരത്തിലാണ് വന്‍ ദുരന്തമുണ്ടായത്. വേദനാജനകമായ അവസ്ഥയാണ് ദുരന്ത ഭൂമിയിലേത്. ഒട്ടെറെ മൃതദേഹങ്ങള്‍ പാറക്കൂട്ടങ്ങളിലും മരങ്ങള്‍ക്കിടയിലും കുരുങ്ങി കിടക്കുന്നുവെന്ന വിവരം പുറത്തുവരുന്നുണ്ട്്്. ചാലിയാര്‍ പുഴയില്‍നിന്ന്് തിരിച്ചറിയാനാവാതെ ഭാഗികമായ ശരീരഭാഗങ്ങളും ലഭിച്ചു. വീണ്ടും രക്ഷാ പ്രവര്‍ത്തനത്തിനു ഹെസികോപ്റ്റര്‍ എത്തിക്കുന്നതിന് ശ്രമം ആരംഭിച്ചു. മദ്രാസില്‍ നിന്നുള്ള പ്രത്യേക സൈനിക വിഭാഗമാണ് താല്ക്കാലിക പാലം നിര്‍മിക്കുന്നത്. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായിട്ടുണ്ട്.
മുണ്ടക്കൈ ഭാഗങ്ങളില്‍ റിസോര്‍ട്ടുകളിലടക്കം ആളുകള്‍ അഭയം തേടിയിട്ടുണ്ട്. മുണ്ടക്കൈ. ചൂരമല എന്നിവടങ്ങളില്‍ പുലര്‍ച്ചെയാണ് നാടിനെ ഞടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉരുള്‍പൊട്ടലില്‍ സഹായം വാഗ്ദാനം ചെയ്തു രംഗത്തുവന്നു.130 പേരടങ്ങുന്ന സൈന്യത്തിന്റെ രണ്ടാം വിഭാഗവും വയനാട്ടിലേക്ക് പുറപ്പെട്ടു.

മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ 26 മൃതദേഹങ്ങളാണ് ചാലിയാർ പുഴയിലൂടെ ഒഴുകിവന്നത.് നിലമ്പൂരിനടുത്ത് പോത്തുകല്ല് ഭാഗത്തുനിന്നാണ് ഇത്രയും മൃതദേഹം നാട്ടുകാർ കണ്ടെടുത്തത്. ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചത് വേറെയും ഉണ്ട്. ഛിന്ന ഭിന്നമായ മൃതദേഹം ഉരുൾപൊട്ടലിന്റെ ഭീകരതയാണ് വെളിപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles