Wednesday, December 25, 2024

Top 5 This Week

Related Posts

ഉരുൾപൊട്ടൽ ; ദുരന്ത ബാധിതരായ കുടുംബത്തിന് പതിനായിരം രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരിത ബാധിത കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനുമാണ് അടിയന്തര സഹായം നല്കുന്നത്.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിൽ രണ്ട് വ്യക്തികൾക്കാണ് 300 രൂപ വീതെ നല്കുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 30 ദിവസത്തേക്കാണ് ഈ തുക നൽകുക..

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാംപുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. ഇങ്ങനെ മാറുന്നവരുടെ വീട് വാടക സർക്കാർ നല്കും. ദുരിത ബാധിതർക്ക് താല്ക്കാലിക ആശ്വാസമായി നേരിട്ട് പണം നല്കണമെന്ന് മുരളി തുമ്മാരുകൂടി ഉൾപ്പെടെ
വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles