Wednesday, December 25, 2024

Top 5 This Week

Related Posts

വയനാടിനൊപ്പം കോഴിക്കോടും പാലക്കാടും പ്രകമ്പനം ഉണ്ടായി ; ജനം ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ

വയനാട്ടിൽ പ്രകമ്പനമുണ്ടായ അതേ സമയത്ത് കോഴിക്കോടും പാലക്കാടും പ്രകമ്പനമുണ്ടായെന്ന് റിപ്പോർട്ട്. കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി, മുക്കം, കുറ്റ്യാടി എന്നിവിടങ്ങളിലും, പാലക്കാട് അലനല്ലൂർ, തൃത്താല മേഖലകളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായാണ് വിവരം.

കൂടരഞ്ഞിയിൽ നിന്നാണ് ആദ്യം പ്രകമ്പനമുണ്ടായ വാർത്ത പുറത്തുവന്നത്. ഇടിമുഴക്കത്തെക്കാൾ വലിയ ശബ്ദമാണ് കേട്ടതെന്ന് കൂടരഞ്ഞിയിലെ ഏതാനും കുടുംബം പറഞ്ഞു. ചെറിയ പ്രകമ്പനവും തുടർന്ന് വീട്ടിലെ ജനലുകൾ കുലുങ്ങുകയും ചെയ്തു. വയനാടിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കൂടരഞ്ഞി.

രാവിലെ 10 നും 10.30 നും ഇടയിലാണ് മുഴക്കം കേട്ടത്. വയനാട്ടിലെ അമ്പലവയൽ, കുറിച്യർമല, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് , വെങ്ങപ്പള്ളി കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, പ്രദേശങ്ങളിലാണ് ഭൂമികുലുക്കത്തിന് സമാനമായ പ്രതിഭാസം അനുഭവപ്പെത്.

എന്നാൽ വയനാട്ടിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നും ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഭൂമിക്കടിയിലെ മൺപാളികൾ തമ്മിലുള്ള ഘർഷണം ആകാം കുലിക്കത്തിനു കാരണമെന്നാണ് പ്രാഥമിക വിവയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles