Wednesday, December 25, 2024

Top 5 This Week

Related Posts

ഇലക്ട്രോണിക് വോട്ടിങ്: പേപ്പർ സ്ലിപ്പ്കൂടി എണ്ണണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്യത (ഇവിഎം) ഉറപ്പുവരുത്തുന്നതിന് വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ കൂടി എണ്ണണമെന്ന (ക്രാസ് വെരിഫിക്കേഷൻ) ഹർജിയിൽ വാദം പൂർത്തിയാക്കിയ സുപ്രിം കോടതി വിധി പറയുന്നത് മാറ്റിവച്ചു.

തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങളല്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം നിർദേശിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

READ MORE കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണത്തിനു സമാപനം ; യു.ഡി.എഫും, ഇടതുമുന്നണിയും കളം നിറഞ്ഞ് ആടി


ഇ.വി,എം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി 4 ചോദ്യങ്ങൾക്ക്് ഇന്ന് അടിയന്തര ഉത്തരം തേടിയിരുന്നു. സിസ്റ്റത്തിലെ മൈക്രോ കൺട്രോളറുകളെക്കുറിച്ചും അവ വീണ്ടും പ്രോഗ്രാം ചെയ്യാൻ കഴിയുമോയെന്നുമാണ് കോടതി ചോദിച്ചത്. പോളിങ് നടത്തിയ ശേഷം മുദ്ര വയ്ക്കുന്നത് വോട്ടിങ് യന്ത്രം മാത്രമാണോ. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ എണ്ണം, വോട്ടിങ് യന്ത്രത്തിലെ ഡാറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കണമെങ്കിൽ എന്താണ് ചെയ്യുന്നതെന്നതടക്കമുള്ള അടക്കമുള്ള കാര്യമാണ് വിശദീകരണം തേടിയത്.

പോളിങ്ങിന് ശേഷം വോട്ടുയന്ത്രവും കൺട്രോൾ യൂനിറ്റും വിവിപാറ്റും മുദ്രവെക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. മൂന്ന് യൂണിറ്റുകൾക്കും പ്രത്യേക മൈക്രോകൺട്രോളറുകൾ ഉണ്ടെന്നും ഇവ ഒരു തവണ മാത്രമേ പ്രോഗ്രാം ചെയ്യാൻ കഴിയൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. ഈ മൈക്രോകൺട്രോളറുകൾക്ക് റീ-പ്രോഗ്രാം ചെയ്യാവുന്ന ഒരു ഫ്‌ലാഷ് മെമ്മറി ഉണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത്് ഭൂഷൺ വാദിച്ചു. ഇത് അസാധ്യമാണെന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ മറുപടി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്ത സംഭവങ്ങൾ തെളിവില്ലെന്നു കോടതി വ്യക്തമാക്കി. കേവലം സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയുമോയെന്ന് ബെഞ്ച് ചോദിച്ചു. .വിശദമായ വാദം കേട്ട ശേഷമാണ് ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചത്. കോടതി നിരീക്ഷണം പ്രകാരം ഹർജിക്ക് അനുകൂലമായി കാര്യമായ മാറ്റം നിർദ്ദേശിക്കുന്ന വിധിക്ക്്് സാധ്യതയില്ലെന്നു അനുമാനിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles