വിനേഷ് ഫോഗട്ടിനെ ഒളിമ്പിക്സിൽ അയോഗ്യയാക്കിയത് ബിജെപി ഐടി സെൽ ആഘോഷമാക്കിയെന്ന്് കോൺഗ്രസിൽ ചേർന്ന ശേഷം ഗുസ്തി താരം ബജ്രംഗ് പുനിയ ആരോപിച്ചു.
ഗുസ്തി താരങ്ങൾ റോഡിൽ വലിച്ചിഴക്കപ്പെട്ടപ്പോൾ ബിജെപിയല്ലാത്ത മുഴുവൻ പാർട്ടികളും തങ്ങൾക്കൊപ്പം നിന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങൾക്ക് നീതി കിട്ടുന്നതിനായി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പോരാട്ടം തുടരുമെന്നും യുദ്ധം അവസാനിച്ചിട്ടില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും ശക്തിപ്പെടുത്താനായി തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽനിന്നു കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹരിയാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഭിമാന പോരാട്ടത്തിന് ശ്കതി പകരുന്നതാണ് രാജ്യത്തിന്റെ അഭിമാന താരങ്ങളുടെ കോൺഗ്രസ് പ്രവേശം