Wednesday, December 25, 2024

Top 5 This Week

Related Posts

മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമെന്ന് വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ സ്വർണക്കടത്ത്, കൊലപാതക ആരോപണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും’- സതീശൻ ആവശ്യപ്പെട്ടു.

” സ്വർണക്കള്ളക്കടത്തും സ്വർണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എ.ഡി.ജി.പി നടത്തിയെന്ന ആരോപണം ഉന്നയിച്ചത് ഭരണകക്ഷി എം.എൽ.എയാണ്. സി.പി.എം നേതാവായ പൊളിറ്റിക്കൽ സെക്രട്ടറിക്ക് മുഴുവൻ ഉത്തരവാദിത്തവും കൈമാറിയിരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ ഈ ആരോപണങ്ങളിൽ നിന്നും ഒളിച്ചോടാനാകും. മഞ്ഞു മലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്”- സതീശൻ പറഞ്ഞു.

‘ക്രിമിനലുകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കേരളം ഞെട്ടാൻ പോകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഈ ഉപജാപക സംഘം നടത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും’- സതീശൻ ആവശ്യപ്പെട്ടു. കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിക്കെതിരെ ഇതുപോലൊരു നാണംകെട്ട ആരോപണം ഉയർന്നിട്ടില്ല.
സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ തെളിവുകൾ നശിപ്പിക്കാൻ രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. അധികാരത്തിൽ കടിച്ചു തൂങ്ങാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? ഇതൊക്കെ ചോദിക്കാൻ പാർട്ടിയിൽ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ? എന്നും സതീശൻ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles