Wednesday, December 25, 2024

Top 5 This Week

Related Posts

വർക്കലയിൽ ഭർത്താവ് തിന്നർ ഒഴിച്ച് തീകൊളുത്തിയ ഭാര്യയും മകനും മരിച്ചു ; ഭർത്താവ് ഞായറാഴ്ച മരിച്ചിരുന്നു

തിരുവനന്തപുരം: കുടുംബ കലഹം ഭർത്താവ് തിന്നർ ഒഴിച്ച് തീകൊളുത്തിയ ഭാര്യയും മകനും മരിച്ചു. വർക്കല സ്വദേശി ബിന്ദു (42) മകൻ അമൽരാജ് (18)എന്നിവരാണ് മരിച്ചത്. ഇരുവരെയും തീകൊളുത്തിയ രാജേന്ദ്രൻ ഇന്നലെ ഞായറാഴ്ച മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെയും അമൽരാജിനെയും ഞായറാഴ്ചയാണ് ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിന്ദുവിനേയും മകൻ അമൽരാജിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഊന്നിൻമൂട് ചെമ്പകശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അമൽ.

രാവിലെയാണ് അമൽരാജ് മരണത്തിന് കീഴടങ്ങിയത്. ഉച്ചയോടെ ബിന്ദുവും മരിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആണ് സംഭവം. കുടുബ പ്രശ്നങ്ങൾകാരണം രാജേന്ദ്രനുമായി പിണങ്ങി ഭാര്യയും മക്കളും വേറെയാണ് താമസം. ഞായറാഴ്ച ബിന്ദുവും മക്കളും വീട്ടു സാധങ്ങൾ എടുക്കുന്നതിനാണ് എത്തിയത്. തർക്കം ഉടലെടുത്തതോടെ വീടിനു അകത്ത് വച്ച്് രാജേന്ദ്രൻ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ച് ഇവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. തുടർന്ന് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നത്.
ഈ സമയം ബിന്ദുവിന്റെ കൂടെ വന്ന മകൾ സാന്ദ്ര വീടിന് പുറത്ത് നിൽക്കുകയായിരുന്നു. മകളുടെ നിലവിളികേട്ട് നാട്ടുകാരും ഓടി എത്തുമ്പോഴേക്കും മൂവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വീടിനും തീ പടർന്നിരുന്നു. വർക്കല അ?ഗ്‌നിരക്ഷാസേനയും അയിരൂർ പൊലീസും സ്ഥലത്തെത്തി. പൊള്ളലേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles