കൊച്ചി ; വീണ വിജയനനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് മാത്യൂകുഴൽനാടനെതിരെ സിപിഎം നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിഎംആർഎൽ കമ്പനി പണം നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീട്ടിലെ സർവേ ഒക്കെ ഇതിന്റെ ഭാഗമാണ്.
കേസ് എടുത്ത് ഇവർ ആരെയാണ് പേടിപ്പിക്കാൻ ശ്രമിക്കുന്നത്. ആരും മിണ്ടാതിരിക്കുമെന്ന് വിചാരിക്കേണ്ട. മിണ്ടാതിരിക്കാൻ മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കുകയുളളൂവെന്നും വി ഡി സതീശൻ വിമർശിച്ചു.
കൈതോലപ്പായ ആരോപണത്തിൽ സർക്കാർ വാദിയെ പ്രതിയാക്കാൻ നടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ശക്തിധരന്റെ ആരോപണത്തിൽ കേസ് എടുക്കുന്നില്ല. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്നയാൾ, മുഖ്യമന്ത്രിയുടെ സന്തത സഹചാരിയായ ഒരാൾ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കേസ് എടുക്കുന്നില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാവ് സർക്കാരിന്റെ വലംകൈയായി നടക്കുന്നുവെന്ന കെ സുരേന്ദ്രനെ ആരോപണത്തെ കുഴൽപ്പണ കേസിൽ സുരേന്ദ്രനും മകനും ഒഴിവായത് എങ്ങനെ?, എന്ന് ചോദിച്ചു. പിണറായിയുടെ കാല് പിടിച്ചിട്ടല്ലേ— രാത്രിയാകുമ്പോൾ പിണറായി വിജയന്റെ കാലുപിടിക്കാൻ പോകുന്ന സുരേന്ദ്രനാണോ തങ്ങളെ കുറിച്ച് പറയുന്നത്. സുരേന്ദ്രന്റെ പാർട്ടി ഭരിക്കുന്ന കേന്ദ്ര സർക്കാരിന് ഇഡിയെ കൊണ്ട് മാസപ്പടി വിവാദം അന്വേഷിപ്പിക്കാൻ ധൈര്യമുണ്ടോ?. എന്നും സതീശൻ ചോദിച്ചു. കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇഡി അന്വേഷണം. പിണറായിക്കെതിരെയല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
ഇതിനിടെ മാത്യുകുഴൽനാടനെതിരായ സിപിഎം നീക്കത്തിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ്. വെളളിയാഴ്ച ഡി.വൈ.എഫ്.ഐ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതും, വെല്ലുവിളിച്ചതും ഗൗരവത്തോടെ കാണണമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. മാത്യുകുഴൽനാടന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മൂവാറ്റുപുഴയിൽ വൻ സമ്മേളനം നടത്താനും ആലോചനയുണ്ട്്