Friday, December 27, 2024

Top 5 This Week

Related Posts

ബിജെപി യുടെ വർഗീയ- ധ്രൂവീകരണ അജണ്ടക്കെതിരെ യോജിച്ച പോരാട്ടം വേണമെന്ന് യച്ചൂരി ആഹ്വാനംം ചെയ്തു.

കോഴിക്കോട് : വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഏക സിവിൽകോഡുമായി ബിജെപി സർക്കാർ മുന്നോട്ട് പോകുന്നതെന്ന്് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇത് കൃത്യമായ രാഷ്ട്രീയ പദ്ധതിയാണ്. നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക് മറ്റ് ചില അജണ്ടകളുണ്ട്. ഏക സിവിൽകോഡിനെ എതിർക്കുക തന്നെയാണ് സിപിഐ എം നയമെന്നും രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ് ഈ ഒത്തുചേരലെന്നും യച്ചൂരി പറഞ്ഞു. ഏക സിവിൽകോഡിനെതിരായ സിപിഐ എം ദേശീയ സെമിനാർ കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി യുടെ വർഗീയ- ധ്രൂവീകരണ അജണ്ടക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും യച്ചൂരി ആഹ്വാനംം ചെയ്തു.

അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക സിവിൽകോഡ്. അതത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടത്. ലോകം വൈവിധ്യം നിലനിർത്തുമ്പോൾ ഇന്ത്യ ഏകീകരണത്തിന് ശ്രമിക്കുകയാണ്. സമത്വം എന്നാൽ ഏകീകരിക്കൽ അല്ല എന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. സിപിഐ എം സമത്വത്തെ പിന്തുണയ്ക്കുന്നു, എന്നാലത് ജനാധിപത്യപരമാകണം. വിവിധ വിഭാഗങ്ങൾക്ക് വിവിധങ്ങളായ ആചാരങ്ങളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. വൈവിധ്യങ്ങളെ അംഗീകരിക്കാനാണ്. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നതെന്നും യച്ചൂരി പറഞ്ഞു. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും അടക്കം നിലവിലുളള വ്യത്യസ്ത വ്യക്തി നിയമങ്ങളെക്കുറി്ച്ചും യച്ചൂരി സൂചിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.പി. രാമനുണ്ണി അധ്യക്ഷതവഹിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. വിജയൻ എം.എൽ.എ, കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ. മാണി, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, ഐ.എൻ.എൽ നേതാവ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മുക്കം ഉമർ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി, കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, മർക്കസുദ്ദഅ്‌വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ടി.കെ. അഷ്‌റഫ് (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), ഫാ. ജോസഫ് കളരിക്കൽ (താമരശ്ശേരി രൂപത), ഫാ. ജൻസൺ പുത്തൻവീട്ടിൽ (കോഴിക്കോട് രൂപത), ഫാ. ഡോ. ടി.ഐ. ജെയിംസ് (സി.എസ്.ഐ), സന്തോഷ് അരയക്കണ്ടി (എസ്.എൻ.ഡി.പി), ഒ.ആർ. കേളു എം.എൽ.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാർ (കെ.പി.എം.എസ് ജനറൽ സെക്രട്ടറി), അഡ്വ. കെ. സോമപ്രസാദ് (പി.കെ.എസ് പ്രസി), വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ജനറൽ കൺവീനർ പി. മോഹനൻ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles