ഗസ്സയിൽ ഉടനടി യുദ്ധം നിർത്തണമെന്ന് യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയം പാസ്സാക്കി. ഇസ്രയേൽ സഖ്യകക്ഷിയായ അമേരിക്ക വീറ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. 14 കൗൺസിൽ അംഗങ്ങളും ഏകകണ്ഠമായി പ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തു. യദ്ധം തുടങ്ങി ആറ് മാസത്തിനുള്ളിൽ സമാനമായി മൂന്നു പ്രമേയങ്ങൾ വീറ്റോ ചെയ്ത അമേരിക്ക ആദ്യമായാണ് ഇസ്രയേലിനെതിരെ സുരക്ഷാ കൗൺസിസിലിൽ പ്രമേയം പാസ്സാകുന്നതിനിടയായ നിലപാട് സ്വീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുന്ന മുസ്ലീങ്ങളുടെ വിശുദ്ധ മാസമായ റമദാൻ മാസത്തിൽ തന്നെ വെടിനിർത്തണമെന്നാണ് പ്രമേയം.
ഹമാസ് എല്ലാ ബന്ദികളെ ഉടനടി നിരുപാധികമായും മോചിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്്്. പ്രമേയം ‘ ഗാസ മുനമ്പിലെ സിവിലിയൻമാരുടെ സംരക്ഷണത്തിന് മാനുഷിക സഹായത്തിന്റെ ഒഴുക്ക് വിപുലീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ഊന്നിപ്പറയുകയും മാനുഷിക സഹായം നൽകുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കുന്നതിനുള്ള ആവശ്യം ആവർത്തിക്കുകയും ചെയ്യുന്നു.’
പ്രമേയം പാസ്സായത് ഇസ്രയേലിന് കനത്ത തിരിച്ചടിയാണ്. പ്രമേയം വീറ്റോ ചെയ്യണമെന്ന് ഇസ്രയേൽ പ്രധാന മന്ത്രിയുടെ ആവശ്യം അമേരിക്ക
നിരസിക്കുകയായിരുന്നു. ബോഡിയിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ നിർദ്ദേശിച്ച പ്രമേയത്തിന് ബാക്കിയുള്ള 14 കൗൺസിൽ അംഗങ്ങൾ വോട്ട് ചെയ്യുന്നു. ഫലസ്തീൻ പ്രശ്‌നത്തിൽ ഇസ്രയേലിന്റെ ഉറച്ച പിന്തുണക്കാരായ അമേരിക്കയും ഇസ്രയേലും തമ്മിൽ അടുത്ത നാളിൽ ഉടലെടുത്ത ഭിന്നത, പ്രത്യേകിച്ച റഫയെ ആക്രമിക്കുന്ന കാര്യത്തിൽ ഇതോടെ കൂടുതൽ രൂക്ഷമാകാനുളള സാധ്യതയുണ്ട്്.
ഇതിനിടെ മധ്യ ഗാസയിലെ ദേർ അൽ ബലാഹ് മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 ഫലസ്തീനുകളും തെക്ക് റഫയിൽ 30 പേരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലുട നീളം ക്രൂരമായ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.
ഇസ്രായേൽ ടാങ്കുകളും കവചിത ബുൾഡോസറുകളും കുറഞ്ഞത് നാല് മൃതദേഹങ്ങൾക്കും ആംബുലൻസുകൾക്കും മുകളിലൂടെ ഓടിച്ചതായി അൽ-ഷിഫ ആശുപത്രിയുടെ ഇസ്രായേൽ ഉപരോധത്തിൽ നിന്ന് പലായനം ചെയ്ത ഫലസ്തീനികൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട്് ചെയ്തു.ഗാസയിലെ അൽ അമാൽ, നാസർ ആശുപത്രികളും ഇസ്രായേൽ സൈന്യം വളഞ്ഞിട്ടുണ്ട്. ഒക്ടോബർ 7 മുതൽ ഗാസയ്ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 32,333 ഫലസ്തീനികൾ കൊല്ലപ്പെടുകയും 74,694 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.