Monday, January 27, 2025

Top 5 This Week

Related Posts

ഏക സിവിൽ കോഡ് : സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ സീതാറാംയെച്ചൂരി ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് : ഏക സിവിൽകോഡിനെതിരെ കോഴിക്കോട് ജൂലായ് 15 ന് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കൾ പങ്കെടുക്കും .കലിക്കറ്റ് ട്രേഡ് സെന്ററിൽ ദേശീയ സെമിനാർ സിപിഐ എം ജനറൽസെക്രട്ടറി സീതാറാംയെച്ചൂരി ഉദ്ഘാടനം ചെയ്യും.

ജനകീയ സെമിനാറിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയെയും വിശ്വാസവൈജാത്യങ്ങളെയും ഹൈന്ദവദേശീയതയുടെ ഏകാത്മകതയിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ്.ഇതിനെതിരെ വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നതെന്നും പി. മോഹനൻ വിശദീകരിച്ചു. ്.സെമിനാറിൽ വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി രൂപത), റവ:ഡോ.ടി.ഐ.ജെയിംസ് (സി.എസ്.ഐ).
സി.മുഹമ്മദ്‌ഫൈസി (കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ചെയർമാൻ ഹജ്ജ്കമ്മറ്റി), എൻ.അലിഅബ്ദുള്ള (കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി).
മുക്കം ഉമ്മർഫൈസി (സെക്രട്ടറി, സമസ്ത ജംഇയ്യത്തുൽഉലമ, ഹജ്ജ് കമ്മറ്റി അംഗം), പി.എം.അബ്ദുൾസലാം ബാഖ്വി (സമസ്ത കേന്ദ്രമുശാവറ). ടി.പി.അബ്ദുള്ളക്കോയ മദനി (പ്രസിഡണ്ട്, കെ.എൻ.എം), ഡോ.ഹുസൈൻ മടവൂർ (കെ.എൻ.എം).സി.പി.ഉമ്മർ സുല്ലമി (ജനറൽ സെക്രട്ടറി, മർക്കസ്ദുവ), ഡോ.ഐ.പി.അബ്ദുൾസലാം (ഹജ്ജ് കമ്മറ്റിയംഗം, മർക്കസ്ദുവ).ഡോ.ഫസൽ ഗഫൂർ (പ്രസിഡണ്ട്, എം.ഇ.എസ്), ടി.കെ.അഷ്‌റഫ് (വിസ്ഡം ഗ്രൂപ്പ്). ഒ.ആർ.കേളു എം.എൽ.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി, കെ.പി.എം.എസ്), രാമഭദ്രൻ (കേരള ദളിത് ഫെഡറേഷൻ). എം.വി.ഗോവിന്ദൻ , എളമരംകരീം, പന്ന്യൻ രവീന്ദ്രൻ, എം വി ശ്രേയാംസ്‌കുമാർ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും.

സംഘാടകസമിതി അംഗങ്ങളായ കെ പി രാമനുണ്ണി, കെ ടി കുഞ്ഞിക്കണ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles