കോതമംഗലം: നേരത്തെ കോൺഗ്രസ് സർക്കാരുകൾ നടപ്പിലാക്കിയ കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയും – തുക വകമാറ്റിയുമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതെന്ന് ഡോ.മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
യു.ഡി.എഫ് പിണ്ടിമന മണ്ഡലം കമ്മറ്റി മുത്തം കുഴി കവലയിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ ജനതയുടെ പരിരക്ഷയും, വികസനവും, കരുതലും മുന്നിൽ കണ്ട് കോൺഗ്രസ് സർക്കാരുകൾ നടപ്പിലാക്കിയ ഗ്രാമസ്വരാജ് 11 പദ്ധതിയുടെ പേര് ഇടത് സർക്കാർ ജനകീയാസൂത്രണമെന്നാക്കി , എൻ.ആർ.എച്ച്.എം പദ്ധതി NHM എന്നാക്കി, രാജീവ് ഗാന്ധി ഭവനനിർമ്മാണ പദ്ധതി, S S A പദ്ധതി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി എല്ലാ കേന്ദ്ര പദ്ധതിയുടേയും പേരുകൾ ഇടത് സർക്കാർ മാറ്റി.
കേന്ദ്ര ബഡ്ജറ്റിൽ ഈ പദ്ധതികളുടെ പേരിൽ ആണ് തുക അനുവദിക്കുന്നതും , ആഡിറ്റ് നടത്തുന്നതുമെന്ന് കുഴലനാടൻ പറഞ്ഞു.പിണറായി വിജയൻ, കരിമണൽ കമ്പനിയുടെ അഴിമതിക്ക് കൂട്ടുനിന്നതിന്റെ പ്രതിഫലമാണ് വീണ വിജയന് ലഭിച്ച കോടികളെന്ന് മാത്യുകുഴൽനാടൻ ആരോപിച്ചു.
മണ്ഡലം ചെയർമാൻ മത്തായി കോട്ടക്കുന്നേൽ അദ്ധ്യക്ഷതവഹിച്ചു. സമാപനം യൂത്ത്‌കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ ഉദ്ഘാടനം ചെയിതു
യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കും പുറം, കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ്ുമാരായ ഷെമീർ പനക്കൻ, ബാബു ഏലിയാസ് , കേരള കോൺഗ്രസ് ജേക്കബ് ബ്‌ളോക്ക് പ്രസിഡന്റ് മാത്യു ജോസഫ്, ജില്ല എക്‌സിക്യൂട്ടീവ് മെബർമാരായ എൽദോസ്, എബി എബ്രഹാം, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി.ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു യു.ഡി.എഫ് നേതാക്കളായ നോബിൾ ജോസഫ്, ജെയ്‌സൻ ദാനിയൽ, സണ്ണി വേളൂക്കര, പ്രിൻസ് വർക്കി ,ജോളി വേട്ടമ്പാറ, ബിനോയ് പുളിനാട്ട്, ബേസിൽ തണ്ണിക്കോട്ട്, ജോസ്‌കൈതക്കൽ, ജോയി കവുങ്ങുംപിള്ളി, വെീംസമവേമഹശ, സത്താർ വട്ടക്കുടി, ലൈജു പണിക്കർ,, ാെ നാസർ, സോവികൃഷ്ണൻ ബേസിൽ പഴുക്കുടി, സൈജു നച്ചേരി , ബഷീർ നടുവഞ്ചേരി, ,വിൽസൺ തോമസ്, വിൽസൺ കൊച്ചുപറമ്പിൽ , എബി പോൾ, ജോളി സ്‌കറിയ ,ലതാ ഷാജി എന്നിവർ പ്രസംഗിച്ചു