മൂവാറ്റുപുഴ : അപകടത്തിലായ രാജ്യത്തിന്റെ ജനാധിപത്യം തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി.സി തോമസ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ മൂവാറ്റുപുഴ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള ആഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
യുഡിഎഫ് ചെയർമാൻ കെ.എം സലിം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എം അബ്ദുൾ മജീദ്, ജോസഫ് വാഴയ്ക്കൻ, പി.സി തോമസ്, എസ് അശോകൻ, ഷിബു തെക്കുംപുറം, പി.എം അമീർ അലി, സാബു ജോൺ, സുഭാഷ് കടയ്‌ക്കോട്, പി.എ ബഷീർ, കെ.എം ഹസൈനാർ, പി.പി എൽദോസ്, റെജി ജോർജ്, റോയി കെ. പൗലോസ്, ഉല്ലാസ് തോമസ്, കെ സുരേഷ് ബാബു, പി. രാജേഷ്, അഡ്വ. വർഗ്ഗീസ് മാത്യൂ, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പായിപ്ര കൃഷ്ണൻ, പി.എം ഏലിയാസ്, കെ.ജി രാധാകൃഷ്ണൻ,
എം.എം സീതി, കെ.എ ബേബി, എം.എസ് സുരേന്ദ്രൻ, അൻസാർ മുണ്ടാട്ട്, ഒ.എം. സുബൈർ, റോയി മഞ്ഞുമ്മൽ, തോംസൺ പീച്ചാമ്പിള്ളി, മുഹമ്മദ് പനക്കൽ, അലിയാർ മാസ്റ്റർ, ടോമി പാലമല, അനിൽകുമാർ,
മിനി എൽദോ, ആശാ ജിമി തുടങ്ങിയവർ പ്രസംഗിച്ചു