കോഴിക്കോട്: തൃശൂർ പൂരംകലക്കലിനെ പിന്നിലെ ഗൂഢാലോചനയെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയകലാപമുണ്ടാക്കാൻ ചില വിത്തുകൾ പാകും, അതുപോലെ ഒരു വലിയ ഹൈന്ദവ വികാരമുണ്ടാക്കി ബിജെപിയെ തൃശൂരിൽ ജയിപ്പിക്കാൻ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കലെന്ന് സതീശൻ ആരോപിച്ചു.
‘ബിജെപിക്ക് കേരളത്തിൽ ഒരു അക്കൗണ്ട് തുറക്കാനുള്ള എല്ലാ സഹായവും ചെയ്യാം, അതിനു പകരം ഞങ്ങളെ ഉപദ്രവിക്കരുത്’- എന്നായിരുന്നു ഇങ്ങോട്ടുള്ള ഡിമാൻഡ്. അതിനെ തുടർന്നാണ് അതിന് സഹായകരമായ പല നിലപാടുകളും സർക്കാർ സ്വീകരിച്ചതെന്നും സതീശൻ ആരോപിച്ചു. ഇത് നിസാര കാര്യമല്ല. കാഫിർ വിവാദം പോലെ ഗൗരവമുള്ള കാര്യമാണെന്നും സതീശൻ വ്യക്തമാക്കി
പൂരം കലക്കൽ : ഗൂഢാലോചനയെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
