Monday, January 27, 2025

Top 5 This Week

Related Posts

തൊടുപുഴ റോഡ് – ആരക്കുഴ- എം.സി റോഡ് ബന്ധിപ്പിച്ച് മൂവാറ്റുപുഴയിൽ പുതിയ ബൈപാസ്സ് നിർദ്ദേശം സമർപ്പിച്ചു

പ്രമോദ്കുമാർ മംഗലത്ത്

മൂവാറ്റുപുഴ : നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാൻ താരതമ്യേന കുറഞ്ഞ ദൂരത്തിലും ചെലവിലും നിർമ്മിക്കുവാൻ കഴിയുമെന്നും കാണിച്ച് പുതിയ ബൈപാസ്സിനായുള്ള നിർദ്ദേശം ഉയരുന്നു. ഇത് സംബന്ധിച്ച് രൂപ രേഖ സാമൂഹ്യ പ്രവർത്തകനായ പ്രമോദ്കുമാർ മംഗലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി . മുഹമ്മദ് റിയാസ് മുമ്പാകെ സമർപ്പിച്ചു. എം.എൽ.എ മാത്യു കുഴലനാടൻ എം.എൽ.എ, നഗരസഭാ ചെയർമാൻ പി.പി. എൽദോസ് എന്നിവർക്കും രൂപ രേഖ കൈമാറി.
ഒരു ദേശീയപാതയും, എം.സി. റോഡ് ഉൾപ്പെടെയുള്ള നാല് സംസ്ഥാനപാതകളും, സംഗമിക്കുന്ന നഗരമെന്ന നിലയിൽ മൂവാറ്റുപുഴയിൽ ഇപ്പോൾ അനുഭവപ്പെട്ടുവരുന്ന ഗുരുതരമായ ഗതാഗതക്കുരുക്ക് വളരെയേറെ സഹായിക്കുമെന്ന് പ്രമോദ്കുമാർ പറഞ്ഞു
സംസ്ഥാനപാത – എസ്എച്ച്് -8 ലൂടെ തൊടുപുഴ ഭാഗത്ത്‌നിന്നും വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര തുടരുവാനുള്ള സാഹചര്യമൊരുക്കുന്ന ഏകദേശം 1.4 കിലോമീറ്റർ ദൂരം പ്രതീക്ഷിക്കുന്ന റോഡ് ‘തെക്കൻകോട് ബൈപാസ്സ് ‘ എന്ന പേരിലാണ് നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.

തൊടുപുഴ റോഡിൽനിന്നും മൂവാറ്റുപുഴ നഗരത്തിലേക്ക് വരുമ്പോൾ, നിർമ്മല കോളേജ് സമീപം, ലബ്ബക്കടവ് റോഡിലൂടെ പുഴത്തീരത്തെത്തി, പുതിയ പാലം നിർമ്മിച്ച്, തെക്കൻകോട് ഭാഗത്തുള്ള എസ്‌തോസ് റോഡിനും, പള്ളിക്കാവ് റോഡിനും ഇടയിലൂടെ ആരക്കുഴ റോഡ് (SH – 41) മുറിച്ചുകടന്ന്, മാടവനക്ഷേത്ര റോഡ് ആരംഭിക്കുന്നഭാഗത്ത് എംസി റോഡിൽ പ്രവേശിക്കും വിധത്തിലാണ് ഈ ബൈപാസ്സ്‌റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.

10 / 15 മീറ്റർ വീതിയുള്ള രണ്ടുവരി പാത മതിയാകുമെന്നതും, തൊടുപുഴയാറിലെ താരതമ്യേന വീതികുറഞ്ഞ ഭാഗമായതിനാൽ പരമാവധി രണ്ട് സ്പാനിൽ പാലം തീർക്കുവാൻ സാധിച്ചേക്കുമെന്നതും, വീടുകൾ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുപ്പ് അനുകൂല ഘടകങ്ങളാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഈ ബൈപാസ്സിലൂടെ വരുന്ന യാത്രികർക്ക് നഗരത്തിൽ പ്രവേശിക്കാതെ തന്നെ ആരക്കുഴ റോഡ് ( SH – 41), MC റോഡ് ( SH -1), പിറവം റോഡ് എന്നിവയിലൂടെയും, നിർദ്ദിഷ്ട 130 ജംഗ്ഷൻ – കടാതി , കാരക്കുന്നം – കടാതി NH-85 എന്നീ ബൈപാസ്സുകളിൽ പ്രവേശിച്ച് എറണാകുളം, തൃശൂർ, മൂന്നാർ, ഭാഗങ്ങളിലേക്കും, തിരിച്ചും യാത്ര ചെയ്യാനാകും എന്നത്് ഈ ബൈപാസ് നിർദ്ദേശം കൂടുതൽ സ്വീകാര്യത നേടുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles