Sunday, December 29, 2024

Top 5 This Week

Related Posts

ഇബ്രാഹിം റെയ്‌സിക്ക് തബ്രിസ് നഗരത്തിൽ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി ; ബുധനാഴ്ച ടെഹ്‌റാനിൽ മൃതദേഹം കൊണ്ടുവരും

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്ക് തബ്രിസ് നഗരത്തിൽ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച ഇവിടെ നടന്ന വിലാപ യാത്രയിൽ , ഇറാനിയൻ പതാകയും മരണപ്പെട്ട പ്രസിഡന്റിന്റെ ഛായാചിത്രങ്ങളും കൈകയിലേന്തി ഒത്തുകൂടിയ ജനം വടക്കു പടിഞ്ഞാറൻ നഗരത്തെ ദു;ഖക്കടലാക്കി. ദുഖം സഹിക്കാനാവാതെ സ്ത്രീകളടക്കം ജനം നിലവിളിക്കുന്ന ദൃശ്യമായിരുന്നു നഗരത്തിലുട നീളം പ്രകടമായത്. അഞ്ച് ദിവസം പൊതുദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന ഇറാന്റെ വിവിധ കോണുകളിലും അനുശോചന റാലികൾ നടക്കുന്നുണ്ട്.

photo : IRNA News Agency

ഞായറാഴ്ച അപകടത്തിൽ കൊല്ലപ്പെട്ട് ഇബ്രാഹിം റെയ്‌സി (63),അമിറാബ്ദൊല്ലാഹിയാന്റെ (60) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെടുത്ത ശേഷം ആദ്യം തബ്രിസിലേക്കാണ് കൊണ്ടുവന്നത്. തുടർന്ന്് റെയ്‌സിയുടെ മതപഠനകേന്ദ്രമായ മധ്യ ഇറാനിയൻ നഗരമായ ഖുമ്മിലേക്കു മൃതദേഹങ്ങൾ വൈകുന്നേരത്തോടെ കൊണ്ടുപോയി. ബുധനാഴ്ചയാണ് മൃതദേഹം ടെഹ്‌റാനിലെത്തിക്കുന്നത്. ടെഹ്റാനിൽ വലിയ ദുഖാചരണമാണ് നടക്കുക, ആതമീയ നേതാവ് ആയത്തുല്ല അലി ഖമേനി പ്രാർത്ഥനയ്ക്കു നേതൃ്ത്വം നല്കും. ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും സംബന്ധിക്കും.

വ്യാഴാഴ്ചയാണ് കബറടക്കം. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും പുണ്യ കേന്ദ്രവുമായ മഷ്ഹദിലെ ഇമാം റെസ വിശുദ്ധ മസ്ജിദിലാണ് കബറക്കം. 2019-ൽ രാജ്യത്തിന്റെ ജുഡീഷ്യറി തലവനും 2021-ൽ പ്രസിഡന്റും ആകുന്നതിന് മുമ്പ് ഈ പളളിയിലെ മുഖ്യ പുരോഹത സ്ഥാനവും റെയ്‌സി വഹിച്ചിട്ടുണ്ട്്്. ഇതിനിടെ ഹെലികോപ്റ്റർ തകരാനിടയായത് സാങ്കേതിക തകരാണെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുതത്തൽ

പ്രസിഡന്ർറിനും ഇറാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാൻ എന്നിവര്ക്കു പുറമെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles