Home NEWS യൂട്യൂബിനെ ജനകീയമാക്കിയ സൂസൻ വോജ്സിക്കി നിര്യാതയായി

യൂട്യൂബിനെ ജനകീയമാക്കിയ സൂസൻ വോജ്സിക്കി നിര്യാതയായി

0
163
Susan Wojcicki

യുട്യൂബിന്റെ മുൻ സിഇഒ സൂസൻ വോജ്സിക്കി ( 56) നിര്യാതയായി. രണ്ടു വർഷമായി അർബുധ ബാധിതയായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് സൂസന്റെ മരണം കുടുംബം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഗൂഗിളിന്റെ ആദ്യ ജീവനക്കാരിൽ ഒരാളും ആദ്യ മാർക്കറ്റിങ് എക്‌സിക്യൂട്ടീവും ആയിരുന്നു അവർ. യൂട്യൂബിന്റെയും ഗൂഗിളിന്റെയും വളർച്ചയിൽ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു സൂസൺ. മോണിറ്റൈസേഷനിലൂടെ യുട്യൂബിനെ ജനകീയമാക്കുന്നതിൽ നേതൃത്വം നല്കി. ഭർത്താവ് ഡെന്നിസ് ട്രോപ്പർ കുറിച്ചു.

‘സൂസൻ എന്റെ ഏറ്റവും നല്ല സുഹൃത്തും ജീവിതത്തിലെ പങ്കാളിയും മാത്രമല്ല, ബുദ്ധിമാനായ ഒരു മനസ്സും സ്‌നേഹനിധിയായ അമ്മയും അനേകർക്ക് പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളക്കാനാവാത്തതായിരുന്നു.’
യൂട്യൂബ് സിഇഒ നീൽ മോഹൻ തന്റെ മുൻഗാമിക്ക് ആജരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്

’17 വർഷം മുമ്പ് സൂസനെ കണ്ടുമുട്ടാനുള്ള ഭാഗ്യം എനിക്കുണ്ടായി … അവളുടെ സൗഹൃദത്തിനും മാർഗ്ഗനിർദ്ദേശത്തിനും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്,’ ‘അവളുടെ സൗഹൃദത്തിനും മാർഗനിർദേശത്തിനും ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്. ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്യും. അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി എന്റെ ഹൃദയം തുളുമ്പുന്നു.’
ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, വോജിക്കിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് പറഞ്ഞു.
‘അവൾ ആരെയും പോലെ ഗൂഗിളിന്റെ ചരിത്രത്തിലെ പ്രധാനിയാണ്, അവളില്ലാത്ത ലോകത്തെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. ‘അവൾ അവിശ്വസനീയമായ ഒരു വ്യക്തിയും നേതാവും സുഹൃത്തും ആയിരുന്നു, അവർ ലോകത്തെ വളരെയധികം സ്വാധീനിച്ചിട്ടുള്ള ആളാണ് – പിച്ചൈ എഴുതി.

സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി വിദ്യാർത്ഥികളായിരിക്കെ ലാറി പേജും സെർജി ബ്രിനും ചേർന്ന് കണ്ടുപിടിച്ച ഗൂഗ്ൾ പരീക്ഷണം അവതരിപ്പിക്കുന്നതിന് തന്റെ വാടക വീടിന്റെ ഒരു ഭാഗം വിട്ടുകൊടുത്തതോടെയാണ് സൂസൺ ഗ്ൂഗ്‌ളുമായി ബന്ധത്തിലായത്.
1968 ജൂലൈ 5 ന് കാലിഫോർണിയയിലെ സാന്റാ ക്ലാരയിലാണ് വോജിക്കി ജനിച്ചത്. ഹാർവാർഡ് സർവകലാശാല, കാലിഫോർണിയ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. യുസിഎൽഎ ആൻഡേഴ്‌സൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ യും നേടി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here