Monday, January 27, 2025

Top 5 This Week

Related Posts

തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു : സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ വിജയം ഇരുമുന്നണികൾക്കും തിരിച്ചടി

കേരളത്തിന്റെ പാർലമെൻറ് തിരഞ്ഞെടുപ്പിലെ ചരിത്രം തിരുത്തി നടൻ സുരേഷ് ഗോപി തൃശൂരിൽ ബിജെപി യുടെ അക്കൗണ്ട് തുറന്നു. 74, 686 വോട്ടിന് ഭൂരിപക്ഷത്തനാണ് സുരേഷ് ഗോപി ജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തിരിക്കുന്നത്. കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോയത് കോൺഗ്രസിനു കനത്ത തിരിച്ചടിയാണ്..

412338 വോട്ടാണ് സുരേഷ് ഗോപി പിടിച്ചത്. സുനിൽകുമാറിന് 337652 വോട്ടും. കെ. മുരളീധരന് 3,28 124 വോ്ട്ടും ലഭിച്ചു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് യു.ഡി.എഫിനും ഇടതുമുന്നണിക്കും വെല്ലുവി്‌ളിയാണ് .

സുരേഷ് ഗോപിയുടെ വിജയം പൂർണ്മായും ബിജെപിയൂടെ രാഷ്ട്രീയ പിന്തുണയായി വിലയിരുത്താനാവില്ല, മറിച്ച്, സിനിമ നടനെന്ന നിലയിലും മറ്റും, തൃശൂരിൽ ചെലുത്തിയ സ്വാധീനം, അവസാന സമയം സിറ്റിങ് എം.പി. യെ മാറ്റി കെ.മുരളീധരനെ സ്ഥാനാർഥിയാക്കിയതിലെ അമർഷം. മത-സാമൂദായികമായ ചില അടിയൊഴുക്കുകൾ തുടങ്ങിയ പലകാരണങ്ങളും സുരേഷ് ഗോപിയുടെ വിജയത്തിന്റെ പിന്നിൽ ഉണ്ട്. യുഡിഎഫ്.എൽഡിഎഫ് വോട്ടു ചോർച്ച എങ്ങനെ എന്ന് വോട്ടിങ്് വിശകലനത്തിലൂടെ പുറത്തുവരാനുണ്ട്്. തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തും എത്തി.

2019 ൽ ടി.എൻ.പ്രതാപൻ 415089 വോട്ടും, രാജാജി മാത്യു തോമസ് 321456. സുരേഷ് ഗോപി 293822 നേടിയത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിയാണ് ഇത്തവണ ഒന്നാമതെത്തിയത്. ബിജെപി ഇതര പ്രതിപക്ഷം ഭിന്നിച്ച്് ബിജെപിക്ക് വൻ വിജയം സമ്മാനിക്കുന്ന ഉത്തരേന്ത്യയിലെ മുൻ അനുഭവത്തിന്റെ ചുവടുവെയ്പാണ് തൃശൂരിൽ ദൃശ്യമായത്.

തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളാണ് എന്നെ വിജയപ്പിച്ചതെന്നു സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അവർ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. അവരെ വണങ്ങുന്നു

‘തൃശൂര്‍ ഞാനെടുത്തിട്ടില്ല. അവരെനിക്ക് തന്നു. അതെന്‍റെ ഹൃദയത്തില്‍ വന്നിരിക്കുന്നു. ഇനി അതെടുത്ത് എന്‍റെ തലയില്‍ വക്കും. ഞാന്‍ എന്ത് കിരീടമാണോ ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാന്‍ കൊണ്ടു നടക്കും. വഞ്ചിക്കില്ല, ചതിക്കില്ല, പറഞ്ഞ വാക്കില്‍ നിന്ന് മാറില്ല, ഉറപ്പ്. ട്രോളിയവരൊക്കെ സമാധാനമായി ഉറങ്ങിക്കോട്ടെ’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles