Home NEWS INDIA ബംഗാൾ സർക്കാരിനു ആശ്വാസം :ബംഗാളിൽ 25000 അധ്യാപിക – അനധ്യാപക നിയമനം റദ്ദ് ചെയ്ത ഹൈക്കോടതി...

ബംഗാൾ സർക്കാരിനു ആശ്വാസം :ബംഗാളിൽ 25000 അധ്യാപിക – അനധ്യാപക നിയമനം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

നിയമന അഴിമതി ആരോപിച്ച്്് പശ്ചിമ ബംഗാളിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ 25,753 അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കിയ ഏപ്രിൽ 22 ലെ കൽക്കട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം തുടരാൻ തടസ്സമില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും എതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് നിർദ്ദേശിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രിംകോടതി വിധി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഏകപക്ഷീയമായാണ് ഹൈക്കോടതി നിയമനങ്ങൾ റദ്ദാക്കിയതെന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാർ പറഞ്ഞു. 12 ശതമാനം വാർഷിക പലിശ സഹിതം മുഴുവൻ ശമ്പളവും തിരികെ നൽകാൻ 25,000 അധ്യാപകരോടും ജീവനക്കാരോടും കൽക്കട്ട ഹൈക്കോടതി നിർദ്ദേശിച്ചു.

നിയമനങ്ങൾ പൂർണ്ണമായും റദ്ദ് ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടികാണിച്ച സുപ്രിംകോടതി സാധുതയുള്ളതും അസാധുവായതുമായ റിക്രൂട്ട്മെന്റുകൾ വേർതിരിക്കേണ്ട ആവശ്യമുണ്ടെന്ന് ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
റിക്രൂട്ട്മെന്റ് അസാധുവാണെന്ന് കണ്ടെത്തിയ ഉദ്യോഗാർത്ഥികൾ് മാത്രമേ ശമ്പളം തിരികെ നൽകേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കി.

സത്യം വിജയിച്ചെന്ന് തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി സുപ്രീം കോടതി വിധിയോട് പ്രതികരിച്ചു.

‘ബംഗാളിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനും സർക്കാരിനെ അസ്ഥിരപ്പെടുത്താനും ബിജെപി നടത്തിയ ‘സ്‌ഫോടനാത്മക’മായ പ്രചാരണത്തെ സുപ്രീം കോടതി നിർവീര്യമാക്കി. അവസാന ശ്വാസം വരെ ഞങ്ങൾ എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച് ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കും, അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here