Monday, January 27, 2025

Top 5 This Week

Related Posts

മലയാളി ദമ്പതികളെയും സുഹൃത്തിനെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ദമ്പതികളെയും പെൺകുട്ടിയായ സുഹൃത്തിനെയും അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (35), ഭാര്യ ദേവി (35) സുഹൃത്ത് വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായര്‍ (20) എന്നിവരാണ് മരിച്ചത്. .ആര്യയെ കാണാതായെന്ന് കാട്ടി ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

ആയുർവേദ ഡോക്ടർമാരാണ്. ആര്യ സ്വകാര്യ സ്‌കൂൾ അധ്യാപികയാണ്.. ഹോട്ടൽ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയേയും ഭർത്താവിനെയും കാണാനില്ലെന്ന് വിവരം ലഭിച്ചത്. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്.
തുടരന്വേഷണം നടത്തവെയാണ്. മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ്ജിറോയിലെ ബ്ലൂപൈന്‍ ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. മൂവരും കൈയ് ഞരമ്പ് മുറിച്ച്‌
രക്തം വാർന്നാണ് മരണമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles