Wednesday, December 25, 2024

Top 5 This Week

Related Posts

ബേസിംഗ്സ്റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാർക്‌സ് ക്‌നാനായ ചർച്ചിന്റെ വലിയ പെരുന്നാൾ 28ന്

ബേസിംഗ്സ്റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാർക്‌സ് ക്‌നാനായ ചർച്ചിൽ വിശുദ്ധനായ മർക്കോസ് ഏവൻഗേലിസ്ഥയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്നാമത് ഓർമ്മ പെരുന്നാൾ ഏപ്രിൽ 28ന് ഞായറാഴ്ച ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കും.
ഉച്ചയ്ക്ക് 1:15ന് കൊടിയേറ്റ്, 1.30pm ന് പ്രഭാത പ്രാർത്ഥന, രണ്ടു മണിക്ക് Vicar Rev:Fr:Saji Abraham Kochethu മുഖ്യകാർമ്മികനാകുന്ന വിശുദ്ധ കുർബ്ബാന, മൂന്നു മണിക്ക് മദ്ധ്യസ്ഥ പ്രാർത്ഥന, നാലു മണിക്ക് റാസ, 4.30ന് സ്‌നേഹ വിരുന്ന്, 5.30ന് ഹാവെസ്റ്റ് ഫെസ്റ്റിവൽ, 6.30ന് ആശിർവാദം എന്നിവയാണ് നടക്കുക.

വ്രിശുദ്ധകുർബ്ബാനയിലും റാസയിലും മദ്ധ്യസ്ഥ പ്രാർത്ഥനയിലും മറ്റു പെരുന്നാൾ ചടങ്ങുകളിലും വന്ന് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളോടും ഭാരവാഹികൾ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം

St. Mark’s Church, Homesteads Road, Kempshot, Basingstock, Hampshire, RG22 5LQ

വിശുദ്ധ കുർബ്ബാന എല്ലാ മാസവും നാലാം ഞായറാഴ്ചയാണ്.

Hampshire, Berkshire പരിസരപ്രദേശങ്ങളായ (Basingstoke, Reading, Newburey, Swindon, Aldershot, Woking, slough, Southamption, bournemouth, Portsmouth ) തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ക്നാനായ സമുദായ അംഗങ്ങൾ ഈ ഇടവകയിൽ കൂടിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Trustee: Abymon Jacob 07577 738234
Secretary: Jomon Abraham 07944397832

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles