Tuesday, December 31, 2024

Top 5 This Week

Related Posts

ആടിയുലഞ്ഞ് സിംഗപ്പൂർ എയർലൈൻസ് ; ഒരാൾ മരിച്ചു, 30 ലേറെ പേർക്ക് പരിക്ക്

വൻ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ

ആടിയുലഞ്ഞ സിംഗപ്പുർ എയർലൈൻസിൽ ഒരു യാത്രക്കാരൻ മരിക്കുകയും 30 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വൻ ദുരന്തം ഒഴിവായതിൽ ആശ്വാസത്തിലാണ് യാത്രക്കാർ. ലണ്ടനിൽ നിന്ന് സിംഗപ്പുരിലേക്ക് പോയ സിംഗപ്പുർ എയർലൈൻസിന്റെ ബോയിങ് 777-300ഇആർ വിമാനമാണ് ശക്തമായി ആടിയുലഞ്ഞത്. ബാങ്കോക്കിൽ എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിൽ 211-യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

READ MORE ഇബ്രാഹിം റെയ്‌സിക്ക് തബ്രിസ് നഗരത്തിൽ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി

ഒരു മരണവും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തിൽ വലിയ അപകടത്തിൽനിന്നു രക്ഷ പ്പെട്ട ആശ്വാസത്തിലാണ് യാതത്രക്കാർ. 37,000 അടി ഉയരത്തിൽ പറക്കുകായിരുന്ന വിമാനം പെട്ടെന്ന് 31,000 അടിയിലേക്ക് താഴ്ന്നു. അഞ്ച് മിനിട്ടിനുള്ളിലാണ് ഈ താഴ്ച. സീറ്റ് ബെൽറ്റ് ഇ്ടാതെ ഇരുന്ന പലരുടെയും തല സീലിങിൽ ഇടിച്ചു. പലരും തെറിച്ചുവീണു. യാത്രക്കാരുടെ സാധനങ്ങൾ നിലത്തുവീണു ചിതറി. 73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. തലക്ക് പരിക്കേറ്റു. തുടർന്ന് മരണം ഹൃദയാഘാതത്തെ തുടർന്നാകാമെന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലെ എയർപോർട്ട് ജനറൽ മാനേജർ കിറ്റിപോങ് പറയുന്നത്. വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ മെഡിക്കൽ സഹായവും നല്കുമെന്ന് വിമാന കമ്പനി അറിയിച്ചു.

സിംഗപ്പൂർ എയർ ലൈൻസിലെ അപകടം: ചില പാഠങ്ങൾ

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles