Tuesday, December 24, 2024

Top 5 This Week

Related Posts

അർജുന് അന്ത്യ യാത്രാമൊഴി ചൊല്ലി കണ്ണാടിക്കൽ ഗ്രാമം ; മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു

ഷിരൂർ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരങ്ങളുടെ അന്തിമോപചാരങ്ങൾക്കുശേഷം മൃതദേഹം വീ്ട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ആംബുലൻസിൽ മൃതദേഹം കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയത്. ഇവിടെ മന്ത്രി എ.കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്, കെ.കെ രമ എംഎൽഎ തുടങ്ങിയവരും മന്ത്ര്ിയോടൊപ്പം ഉണണ്ടായിരുന്നു. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ഈശ്വർ മാൽപെയും മൃതദേഹത്തെ അനുഗമിച്ചു
8.10ഓടെ കണ്ണാടിക്കൽ ബസാറിലെത്തി. തുടർന്ന് ഇവിടെനിന്ന് വിലാപയാത്രയോടെയാണ് മൃതദേഹം വീട്ടിലേക്കുകൊണ്ടുപോയത്.
രണ്ടര മാസത്തോളം കാത്തിരിപ്പിനും തിരച്ചിലിനും ശേഷം ഗംഗാവലിപ്പുഴയിൽ ബുധനാഴ്ച ലോറിയുടെ ക്യാബിനിൽ നിന്നാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്

വെള്ളിയാഴ്ച ഉച്ചയോടെ ഡിഎൻഎ പരിശോധനാ ഫലം ലഭ്യമായതോടെ സഹോദരൻ അഭിജിത്തും സഹോദരീ ഭർത്താവ് ജിതിനും ചേർന്ന് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അർജുന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമായതിനാൽ അർജുന്റെ മൃതദേഹം കാണാൻ പലേയിടത്തും ജനം കൂടി. പുലർച്ചെ രണ്ടു മണിയോടെ കാസർകോട് ബസ് സ്റ്റാൻഡിൽ ജനക്കൂട്ടം ആദരമർപ്പിച്ചു. കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ വച്ച് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്തിമോപചാരം അർപ്പിച്ചു.

ദുരന്തത്തിന്റെ നാൾവഴികൾ

ജൂലൈ 16 ന് രാവിലെ 8.30ന് ഉത്തര കന്നഡ ജില്ലയിലെ അങ്കോളക്കടുത്ത് ഷിരൂരിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ അർജുൻ തടിയുമായി വന്ന ലോറി കാണാതായത്. ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്നു അർജുൻ.
ആദ്യദിനത്തിൽ തിരച്ചിൽ സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. വിഷയം മാധ്യമങ്ങലിൽ വാർത്ത വന്നതോടെ സംസ്ഥാന സർക്കാർ ഇടപെട്ടു.കർണാടക പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും തിരച്ചിൽ ഊർജിതമാക്കി. പിന്നീട് നാവിക സേനയും ് റഡാർ പരിശോധനയും വരെ നടന്നു.

ഇടെപടൽ ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് സുപ്രിംകോടതിയിലും കർണാടക ഹൈക്കോടതിയിലും ഹർജി നല്കി. കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സംഘം ഷിരൂരിൽ എത്തി. ഒടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സംന്ദർശിച്ചു.
കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, കാർവാർ എസ്പി, കളക്ടർ എന്നിങ്ങനെ അധികൃതർ രാപകലില്ലാതെ മൃതദേഹം കണ്ടെത്തുന്നതിന് പരിശ്രമിച്ചു. കനത്ത കാറ്റും മഴയും രക്ഷാപ്രവർത്തനത്തെ പലതവണ തടസ്സപ്പെടുത്തി. കരയിലാകും ലോറി അകപ്പെട്ടത് എന്ന നിഗമനത്തിൽ കരയാകെ മണ്ണ് നീക്കി പരിശോധിച്ചു. ഫലമില്ലാതെ വന്നതോടെ ഗംഗാവലിപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

ഡീപ് സെർച്ച് ഡിറ്റക്ടർ, ഐ ബോർഡ്, സോണാർ സംവിധാനവും തെരച്ചിലിനെത്തിച്ചു. റിട്ടയേഡ് മേജർ ജനറൽ എം ഇന്ദ്രബാലന്റെ സഹായംവും തേടി. നദീതീരത്തെ മണ്ണ്, ലോംഗ് ബൂം എക്സ്‌കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്തെങ്കിലും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും എത്തി 8 തവണ മുങ്ങിയെങ്കിലും ലോറിയും അർജുനെയും കണ്ടെത്തിയില്ല.

ഇടയ്ക്ക് നിർത്തിയ തിരച്ചിൽ ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചതോടെയാണ് പുനരാരംഭിച്ചത്. ഈ തിരച്ചിലിൽ ആണ്് ലോറിയുടെ ചിലഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചത്. ഒടുവിൽ കരയിൽ നിന്ന് 65 മീറ്റർ അകലെ 12 മീറ്റർ ആഴത്തിൽ ലോറിയും കാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles