Monday, January 27, 2025

Top 5 This Week

Related Posts

ഓഹരി വിപണിയിൽ ചരിത്രംകുറിക്കാൻ ഹ്യുണ്ടായ് വരുന്നു

മുംബൈ: പ്രാഥമിക ഓഹരി വിൽപനയിൽ ഹ്യുണ്ടായും സ്വിഗ്ഗിയും വരുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും ഭക്ഷ്യ-പലചരക്ക് വിതരണ കമ്പനിയായ സ്വിഗ്ഗിക്കും പ്രാഥമിക ഓഹരി വിൽപനക്ക് സെബി അനുമതി നൽകി.

പ്രാഥമിക ഓഹരി വിൽപ്പനയിൽ എൽഐസിയുടെ റെക്കോഡ് തിരുത്തിയാകും ഹ്യുണ്ടായിയുടെ ഓഹരി വിപണിയിലേക്ക് പ്രവേശമെന്നാണ് കണക്കാക്കുന്നത്. ഹ്യുണ്ടായ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ കുറഞ്ഞത് 3 ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) സമാഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്വിഗ്ഗി 10,000 കോടിയിലധികം സമാഹരിക്കുമെന്നും പറയുന്നു.

2022 ൽ നടന്ന എൽഐസിയുടെ ഓഹരി വിൽപ്പന 21,000 കോടിയായിരുന്നു ആ റെക്കോഡ് ഹ്യൂണ്ടായ് മറികടക്കുമെന്നാണ് ഓഹരി വിപണിയിൽ നി്ന്നു ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles