Friday, November 1, 2024

Top 5 This Week

Related Posts

ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു

ന്യൂഡൽഹി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. മൂന്നാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ്് തടഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അപകീര്ത്തികരമായ വാർത്ത നൽകിയെന്നും ജാതി അധിക്ഷേപം നടത്തിയെന്നും കാണിച്ച് പി.വി. ശ്രീനിജൻ എംഎൽഎ യുടെ കേസിലാണ് ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന വാദം വാദം കോടതി ശരിവച്ചു. അദ്ദേഹത്തിന്റെ വക്കീലിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞുകൊടുക്കാനും നിര്‍ദേശം നല്‍കി. വിശദമായ വാദം പിന്നീട് നടക്കും.

നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഷാജൻ സ്‌കറിയ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി 17ന് പരിഗണിക്കാനായിരുന്നു സുപ്രിംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ച് കേസ് ഇന്ന് പരിഗണനക്ക് എടുത്തത്.

ശ്രീനിജിനെ അധിക്ഷേപിച്ച് മെയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്തയണ് കേസിനു കാരണമായത്. എളമക്കര പൊലീസാണ് കേസെടുത്തത്. അറസ്്റ്റ് ഉറപ്പായതടെ ഷാജൻ സ്‌കറിയ ഒളിവിൽ പോവുകയായിരുന്നു. ഷാജൻ സ്‌കറിയക്ക് പുറമെ സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ. റിജു എന്നിവരും പ്രതികളാണ്. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിനു ഷാജൻ സ്്കറിയക്കെതിരെ കേരളത്തിലും മറ്റു സംസ്ഥാനത്തും ആയി നിരവധി കേസുകൾ നിലവിലുണ്ട്്്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles