Friday, November 1, 2024

Top 5 This Week

Related Posts

വടകരയിൽ ഷാഫിയുടെ വിജയത്തിളക്കം

നമ്മൾ ജയിച്ചു,
ഇത് വടകരയുടെ രാഷ്ട്രീയ വിജയമാണ്
: ഷാഫി പറമ്പിൽ

മഹാ മാരി നേരുടന്നതിൽ രോഗ്യമന്ത്രി എന്ന നിലയിൽ ഷൈലജ ടീച്ചർ നടത്തിയ ഇടപെടലും മറ്റും ഉയർത്തി വനിതാ നേതാവിന്റെ് വിജയം ഇടതുമുന്നണി ഉറപ്പിച്ചു. മറുഭാഗത്ത്്് യൂത്ത കോൺഗ്രസിന്റെ തീപ്പൊരി നേതാവായി വന്ന, നിയമസഭക്ക അകത്തും പുറത്തും തീപ്പൊരിയായ ഷാഫി പറമ്പിലിന്റെവിജയം അഭിമാന വിഷയമായി യു.ഡി.എഫിനും മാറി. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ ഏറെ കോളിളക്കമുണ്ടാക്കിയ വടകരയും നേരത്തെ മുസ്ലിം ലീഗ് – സിപിഎം സംഘർഷം പകയുടെ രാഷ്ട്രീയ വിളനിലമായ നാദാപുരവും, രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിനു ബോംബ് നിർമാണവും മറ്റും അരങ്ങ് തകർക്കുന്ന പാനൂരും എല്ലാം ഉൾപ്പെടുന്ന മണ്ഡലത്തിൽ ഇരു ഭാഗത്തും വീറും വാശിയും വർധിച്ചത് തോല്വി സഹിക്കാനാത്തതാക്കി തീർത്തു. ഇപ്പോൾ ഫലം വന്നു. ഷാഫി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരക്കുന്നു. യുഡി.എഫ് അത്യാഹളാദത്തിലാണ്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും കെ.കെ. ഷൈലജയ്ക്ക് മുന്നിലെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയ 84663 വോട്ടിന്റെ ഭൂരിപക്ഷം മറി കടന്നാണ് ഷാഫി വിജയിച്ചത്.് തലശ്ശേരി ഒഴിച്ച് ഒരു മണ്ഡലത്തിലും ഷൈലജക്ക് ലീഡ് നേടാനായില്ല.

നമ്മൾ ജയിച്ചു,
ഇത് വടകരയുടെ രാഷ്ട്രീയ വിജയമാണ്.
നന്ദി വാക്കിലൊതുങ്ങില്ല’. എന്നാണ് ഷാഫി പറമ്പില്‍ വിജയാഹ്‌ളാദത്തില്‍ പറഞ്ഞത്
.

യു.ഡി.എഫിന്റെ ആവേശം
വി.ടി. ബൽറാമിന്റെ വാക്കുകളിൽ പ്രകടമാണ്.

ഈ തിരഞ്ഞെടുപ്പിൽ’കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിക്കറ്റ്. അതാണ് വടകരയിൽ ഷാഫി പറമ്പിൽ നേടിയിരിക്കുന്നത്. വർഗ്ഗീയ കുടിലത, അപവാദ രാഷ്ട്രീയം, ബോംബ് ഭീകരത, സഹതാപ നാടകം, പി.ആർ പൊലിപ്പിക്കലുകൾ. ഇതിനെയെല്ലാം അതിജീവിച്ച് നേടിയ രാഷ്ട്രീയ വിജയത്തിന്, ഒരു ലക്ഷത്തിലേറെ വോട്ടിന്റെ കനത്ത ഭൂരിപക്ഷത്തിന് ഷാഫി പറമ്പിലിനും വടകരയിലെ ജനങ്ങൾക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ എന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ചിരി മായാതെ മടങ്ങൂ ടീച്ചർ.. എന്നായിരുന്നു കെ.കെ. രമ എംഎൽഎയുടെ പ്രതികരണം

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ
മടങ്ങാവൂ?
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ
ഇന്നാട് ബാക്കിയുണ്ട്.. എന്ന് കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles