Monday, January 27, 2025

Top 5 This Week

Related Posts

പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക : മൂന്നാറിൽ സംസ്ഥാന ക്ലൈമറ്റ് കാംപ് സംഘടിപ്പിച്ചു

കൊച്ചി : പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തി മൂന്നാറിൽ സംസ്ഥാന ക്ലൈമറ്റ് കാംപ് സംഘടിപ്പിച്ചു. മൂന്നാർ രാജമല ഇരവികുളം നാഷണൽ പാർക്കിൽ കാംപ് മൂന്നാർ ഡി എഫ് ഒ വിനോദ് എസ് വി ഉദ്ഘാടനം നിർവഹിച്ചു . പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി നേതാക്കളും പരിസ്ഥിതി സംഘടന പ്രതിനിധികളും കാംപിൽ പങ്കെടുത്തു. ഗോവയിൽ നിന്നുള്ള പശ്ചിമഘട്ട സംരക്ഷണ പരിസ്ഥിതി പ്രവർത്തക ആരതി നായരുടെ സാന്നിധ്യവും കാംപിൽ് ശ്രദ്ധേയമായി.

കേരളത്തിൽ ആവാസ വ്യവസ്ഥക്കു താങ്ങാനാവാത്ത വിധം ചൂട് കൂടുന്നതിനു പ്രധാന കാരണം പരിസ്ഥിതി നാശമാണെന്നും കൺവൻഷൻ വിലയിരുത്തി. പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു കാംപ് അധികൃതരോട് ആവശ്യപ്പെട്ടു. അധിനിവേശ സസ്യങ്ങൾ പ്രാദേശിക ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ്. ഷോള വനങ്ങളിലെ സ്വാഭാവിക സസ്യജാലങ്ങളെ യൂക്കാലിപ്റ്റസ് മരങ്ങൾ ഞെരുക്കുകയും വെള്ളം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത് പശ്ചിമഘട്ട വനമേഖലയുടെ ജലസംഭരണികളെ ദോഷകരമായി ബാധിക്കുകയും തദ്ദേശീയ സസ്യജന്തുജാലങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. ഷോള വനങ്ങളിൽ വച്ചുപിടിപ്പിച്ച യൂക്കാലിപ്റ്റസും ഗ്രാന്റിസ് മരങ്ങളും ഉടൻ മുറിച്ചു നീക്കം ചെയ്യണമെന്നു സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

നാം അനൂപ് വി പി , ധർമരാജ് വി കെ, ബൈജു അന്ധകാരനാഴി നിസാമുദ്ദീൻ തിരുവനന്തപുരം സച്ചിൻ സി ജെ, എം ആന്റസ് അഫ്‌സൽ, ജോയ് തൃശൂർ, ശാഹുൽ ഹമിദ്, ജോബി പാലാ കൂമ്പൻകല്ല്, നിയാസ് ബാവ തുടങ്ങിയവർ സെമിനാറിൽ ചർച്ചകൾക്ക് നേതൃത്വം നൽകി.
രണ്ടുദിവസം നീണ്ട ക്യാമ്പിൽ വനമേഖലയിലും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലും ഉള്ള പ്ലാസ്റ്റിക്കുകൾ ക്യാമ്പ് അംഗങ്ങൾ ശുചീകരിച്ചു. യുവാക്കൾക്ക് വേണ്ടി ഒരു ദിവസത്തെ വനസാഹസിക യാത്രയും ഉണ്ടായിരുന്നു.

പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളും മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറിയും ചേർന്നാണ് ക്ലൈമറ്റ് ക്യാമ്പ് സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles