Wednesday, December 25, 2024

Top 5 This Week

Related Posts

റിയല്‍ കേരള സ്റ്റോറി ; മലയാളികൾ കാരുണ്യത്തിന്റെ ഹസ്തം നീട്ടി അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിച്ചു

ലോകമെങ്ങുമുള്ള മലയാളികൾ കാരുണ്യത്തിന്റെ കൈകോർത്തപ്പോൾ സൗദി ജയിലിൽ മരണത്തിന്റൈ വക്കിലായിരുന്ന അബ്ദുൽ റഹീം ജീവിതത്തിലേക്ക്. റഹീമിൻന്റെ മോചനത്തിനായി നാല് ദിനം കൊണ്ട് സമാഹരിച്ചത് 30 കോടിയിലേറെ രൂപയാണ്. അഞ്ച് ദിവസംമുമ്പവരെ അഞ്ച് കോടിയായിരുന്നു തുക. കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽനിന്ന്്്ജീവിതമാർഗ്ഗം തേടി റിയാദിലെത്തി മൂന്നു മാസം പിന്നിടുംമുമ്പ്് ജയിൽ വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ അവസ്ഥയും, വധശിക്ഷ നടപ്പിലാക്കുന്ന ദിനം അടുത്തതോടെ റഹീമിന്റെ മാതാവിന്റെ കണ്ണീരും
നാടിന്റെ വേദനയായി പടർന്നു.

പരിഹാരമായിയി മലയാളികൾ ജാതി- മത- രാഷ്ട്രീയ ഭേദമില്ലാതെ സഹായ ഹസ്തം നീട്ടിയപ്പോൾ ദിയാധനമായി നൽകേണ്ട 34 കോടിയും മറികടന്നു. റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും ധനം സമാഹരിച്ചത്. ഇതുവഴി 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് കോഴിക്കോട് ഫറോക്ക് കോടമ്പുഴയിലുള്ള റഹീമിന്റെ വീട്ടിലെത്തിയിരുന്നു. ഇത് പ്രകാരം മൊത്തം 34,45,46,568 രൂപ ലഭിച്ചു. സേവ് അബ്ദുൾ റഹീം എന്ന പേരിൽ ക്രൗഡ് ഫണ്ടിങ്ങിനായി ആപ് രൂപീകരിച്ചതും ശ്രദ്ധിക്കപ്പെട്ടു. ഒരു കോടി രൂപ നൽകിയതിനു പുറമെ യാചക യാത്ര നടത്തി ബോബി ചെ്്മ്മണ്ണൂർ മാതൃകയും മറ്റും ചേർ്ന്നതോടെ സഹായ പ്രവാഹം ലക്ഷ്യത്തിലെത്തി.

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന എം പി അബ്ദുൾ റഹീം 2006ലാണ് സൗദിയിൽ എത്തുന്നത്. ജോലിക്ക് കയറി മൂന്നുമാസത്തിനകം ജയിലിലായി. സ്പോൺസർ അബ്ദുള്ള അബ്റഹ്‌മാൻ അൽശഹ്രിയുടെ ശാരീരിക വെല്ലുവിളി നേരിടുന്ന മകന്റെ പരചരണ ചുമതലയായിരുന്നു റഹീമിന്. കുട്ടിക്ക്് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ കാറിൽ പുറത്ത് കൊണ്ടുപോകവെ ഈ ഉപകരണം ക്രമം തെറ്റി ശ്വാസം മുട്ടി കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ഉപദ്രവം തടയാന് #ശ്രമിക്കവെ അബദ്ധത്തിൽ യന്ത്രത്തിൽ റഹീമിന്റെ കൈയ് ത്ട്ടുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല് #പ്രോസിക്യൂഷനും കുട്ടിയുടെ കുടുംബവും കൊലപാതകമാണെന്ന് വാദിച്ചു. കേസിൽ റിയാദ് കോടതി റഹീമിനെ വധശിക്ഷക്ക് വിധിച്ചു. മോചനത്തിനായി ഇന്ത്യൻ എംബസി നടത്തിയ ശ്രമവും മധ്യസ്ഥശ്രമവും വിജയിച്ചില്ല. ഒടുവിലാണ് 14 മില്യൻ സൗദി റിയാൽ ദിയാധനം സ്വീകരിച്ച് റഹീമിന് മോചനം അനുവദിക്കാമെന്ന് കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചത്.

കുട്ടി മരിച്ചതോടെ ഭയപ്പെട്ട റഹീം സംഭവ സമയത്ത് ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കേസിലെ ശിക്ഷയും ജയിൽ വാസവും ഭയന്ന് റഹീമിനെ ര്ക്ഷിക്കാനായി ഇരുവരും ചേർ്ന്ന് കവർച്ച സംഘം ആക്രമിച്ചുവെന്ന കഥയുണ്ടാക്കി. റഹിമിനെ കെട്ടിയിടുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് കളവാണെന്ന് തെളിഞ്ഞ്ു. കേസിൽ നസീറും ശിക്ഷിക്കപ്പെട്ട് 10 വർഷം ജയിലിൽ ആയിരുന്നു.

ധന സമാഹരണം മഹാവിജയമായതോടെ ഇതാണ് യഥാർഥ കേരള സ്‌റ്റോറിയെന്നാണ് പ്രമുഖരുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles