Friday, November 1, 2024

Top 5 This Week

Related Posts

സൗദിയും സിംഗപ്പൂരും ചേർന്ന് വൻ നിക്ഷേപ കരാറിനു പദ്ധതി

സൗദി അറേബ്യ ചൈനയും സിംഗപ്പൂരുമായും ചേർന്ന് വ്യവസായിക നിക്ഷേപങ്ങൾക്കും നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിനും പദ്ധതി തയ്യാറാക്കുന്നു. ൗദി വ്യവസായ മന്ത്രിയുടെ കിഴക്കൻ ഏഷ്യ പര്യടനത്തിൽ സുപ്രധാന കരാറുകൾക്കും പ്രഖ്യാപനങ്ങൾക്കുമുള്ള തന്ത്ര പ്രധാനമായ നീക്കമാണ് നടത്തുന്നത്. ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യം ൂർത്തീകരണത്തിനനുസൃതമായാണ് പുതിയ പദ്ധതി.

ഇതിന്റെ മുന്നോടിയായി വ്യവസായിക മന്ത്രി ബന്ദർ അൽഖുറൈഫിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചു. ന്ദർശനത്തിൽ വിവിധ മന്ത്രാലയങ്ങളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും.

ഓട്ടോമോട്ടീവ്, ഓട്ടോമേഷൻ ടെക്‌നോളജി സൊല്യൂഷൻസ് നിർമ്മാതാക്കളായ ജി.എസി ഗ്രൂപ്പ്, ബാററ്റി നിർമ്മാതാക്കളായ ജനറൽ ലിഥിയം, ചൈനീസ് ടെലികോം, സ്മാർട്ട് സൊല്യൂഷൻസ് ഭീമനായ ഹുവായ് തുടങ്ങിയ കമ്പനികളുമായും കൂടികാഴ്ചകൾ നടത്തും.ഇവിടങ്ങളിൽ നിന്ന് സുപ്രധാന സഹകരണ കരാറുകളും കൈമാറ്റം ചെയ്യപ്പെടും. രാജ്യത്തെ വ്യവസായ മേഖലയിൽ സമൂല മാറ്റത്തിനും നവീകരണത്തിനും ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതെന്ന് അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles